ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽറെ ആർക്കിടക്ചറൽ മികവ് വാർത്തകളിൽ നിറയുമ്പോൾ ഏവരും ആകാംക്ഷയൊടെ തിരയുന്നത് ഡിസൈനിംഗിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെയാണ്. മെയ് 28 ന് ഞായറാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തത് ബിമൽ പട്ടേൽ എന്ന അറുപത്തിരണ്ടുകാരനാണ്.
ബിമൽ പട്ടേൽ നേതൃത്വം നൽകുന്ന എച്ച്‌സിപി ഡിസൈൻസ് ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണിത്. 1960-ൽ അദ്ദേഹത്തിന്റെ പിതാവ് ഹസ്മുഖ് സി പട്ടേൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. കാശി വിശ്വനാഥ് ഇടനാഴി, സബർമതി റിവർഫ്രണ്ട് പദ്ധതി എന്നിവ രൂപകൽപന ചെയ്യുന്നതും പട്ടേലാണ്, ബിമൽ പട്ടേലിന്റെ ഡിസൈനിംഗ് മികവിന്റെ മകുടോദാഹരണമാണ് സെൻട്രൽ വിസ്ത.
ബിമൽ ഹസ്മുഖ് പട്ടേൽ എന്ന ബിമൽ പട്ടേൽ ആഗോള തലത്തിൽ അറിയപ്പെടുന്ന നഗര രൂപകല്പന വിദഗ്ധനാണ്. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിമൽ പട്ടേൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ടെക് ആൻഡ് നോളജിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അദ്ദേഹം യുഎസിലെ 1995-ൽ പിഎച്ച്ഡി നേടി. നിലവിൽ, സിഇപിടിയുടെ ( പ്രസിഡന്റ് കൂടിയാണ് പട്ടേൽ.
1992-ൽ ആഗാഖാൻ അവാർഡ്, 2001-ൽ വെൽഡ് ആർക്കിടെക്ചർ അവാർഡ്, 2019-ൽ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ബിമൽ പട്ടേലിനെ തേടിയെത്തിയിട്ടുണ്ട്. കങ്കരിയ ലേക്ക് ഡെവലപ്മെന്റ്, ആഗാ ഖാൻ അക്കാദമി ഹൈദരാബാദ്, ഭുജ് ഡെവലപ്മെന്റ് പ്ലാൻ, എൻറർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കെട്ടിടം, ഗുജറാത്ത് ഹൈക്കോടതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദ് ന്യൂ കാമ്പസ് എന്നിവ അദ്ദേഹത്തിന്റെ ഡിസൈനിംഗ് മികവിൽ പിറന്ന ഏതാനും ചില കെട്ടിടങ്ങളാണ്.
















Comments