ന്യൂഡൽഹി: പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോൽ കൈമാറ്റം. കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന് ആചാര്യന്മാർ പ്രത്യേക ഉപഹാരവും സമ്മാനിച്ചു. പ്രധാനമന്ത്രി ആചാര്യന്മാരുടെ അനുഗ്രഹം തേടുകയും ചെയ്തു.
ധർമ്മപുരം, തിരുവാവാടുതുറൈ എന്നിവിടങ്ങളിലെ അധീനങ്ങൾ രാവിലെ തന്നെ രാജ്യതലസ്ഥാനത്തെത്തി. ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ ചരിത്രപരവും പവിത്രവുമായ ചെങ്കോൽ സ്ഥാപിക്കും. ധർമ്മപുരം അധീനം, പളനി അധീനം, വിരുദാചലം അധീനം, തിരുക്കോയിലൂർ അധീനം തുടങ്ങിയ അധീനങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.
















Comments