ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലയാളികളുടെ അഭിമാനമായ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ഔദ്യോഗിക മാദ്ധ്യമമായ സൻസദ് ടിവിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
1947 ഓഗസ്റ്റ് 14ന് അർദ്ധരാത്രി അധികാരകൈമാറ്റത്തിന് പതിനഞ്ച് മിനുട്ട് മുൻപാണ് മധുര തിരുവാവടുതുറൈ മഠത്തിലെ പുരോഹിതർ ആദ്യ കാവൽ പ്രധാനമന്തിയായിരുന്നു ജവഹർലാൽ നെഹ്‌റുവിന് ചെങ്കോൽ കൈമാറിയത്. എന്നാൽ ഈ ചടങ്ങുകളും വിവരങ്ങളും ചരിത്ര രേഖകളിൽ നിന്ന് കോൺഗ്രസ് തുടച്ച് നീക്കി. ചെങ്കോൽ കൈമാറ്റവും അതിന്റെ ചടങ്ങുകളും ചരിത്രവും ഉൾക്കൊള്ളിച്ചാണ് സുവർണ്ണ ചെങ്കോലുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
അധികാര കൈമാറ്റത്തിന് ചെങ്കോൽ എന്ന ആശയത്തിലെക്ക് എത്തിയത് എങ്ങനെയാണെന്ന് ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നുണ്ട്. ഹ്രസ്വചിത്രം.
അന്ന് കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനാണ് ബ്രിട്ടീഷുകാർ ചെങ്കോൽ സമ്മാനിച്ചത്. ചെങ്കോലിനെ ‘സെങ്കോൾ’ എന്നാണ് തമിഴിൽ വിളിക്കുന്നത്.’നീതി’ എന്നർത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ചോദ്യമാണ് യഥാർത്ഥത്തിൽ ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത്. അധികാര കൈമാറ്റം നടന്നതായി സൂചിപ്പിക്കാൻ എന്തുപയോഗിക്കുമെന്നാണ് മൗണ്ട് ബാറ്റൺ ചോദിച്ചത്. ഒടുവിലാണ് ചോളരുടെ ഭരണകാലത്ത് പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന പാരമ്പര്യം നിലനിന്നിരുന്നയായി മനസിലാക്കിയതും അധികാര കൈമാറ്റത്തിന്റ അടയാളമായി ചെങ്കോൽ മാറിയതും.
ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരി ബന്ധപ്പെട്ടു. തുടർന്ന് അവരുടെ മേൽനോട്ടത്തിൽ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളിൽ നീതിയുടെ പ്രതീകമായ നന്ദിശ്വരനേയുംം സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്രത്തിന് കൃത്യം 15 മിനുട്ട് മുൻപ് അർദ്ധരാത്രിയാണ് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ചെങ്കോൽ രാജ്യത്തിന് സമ്മാനിച്ചത്.
Comments