ആദരണീയരായ അധീനങ്ങളെ തന്റെ വസതിയിലേക്ക് സ്വാഗതം ചെയ്യാൻ അവസരം ലഭിച്ചതിൽ അനുഗ്രഹീതനായി എന്ന് പ്രധാനമന്ത്രി. ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറാനായി എത്തിയ അധീനങ്ങളുടെ പരമാചാര്യന്മാരെ പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വസതിയിൽ സ്വാഗതം ചെയ്തത് ട്വിറ്ററിൽ പങ്കുവെച്ചു. അവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എല്ലാ അധീനങ്ങളുടെയും ആചാര്യന്മാർ എത്തിച്ചേർന്നിരുന്നു. ഒപ്പം ചെങ്കോൽ നിർമ്മിച്ച ശിൽപ്പിയും പധാനമന്ത്രിയുടെ ആഥിതേയത്വം ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെ ചെങ്കോൽ കൈമാറ്റം നടന്നു. നാളെ പ്രധാനമന്ത്രി ചെങ്കോൽ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. അധീനങ്ങളുടെ ആചാര്യന്മാർ പ്രധാനമന്ത്രിക്ക് പ്രത്യേക ഉപഹാരവും സമ്മാനിച്ചു. കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ ചടങ്ങിൽ പങ്കെടുത്തു.
















Comments