ന്യൂഡൽഹി: ചെങ്കോൽ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്‌റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോൽ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി തുറന്നടിച്ചു.
രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാടിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തുവന്നത്.’ചെങ്കോൽ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അത് നെഹ്റുവിന്റെ കയ്യിലെ വടി പോലെ ഗാന്ധി കുടുംബം മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു.
എല്ലാ ഭാരതീയരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ചെങ്കോലിനെ ഇങ്ങനെ വച്ച് അതിനെ ഒരു വാക്കിംഗ് സ്റ്റിക്കിനോട് ഉപമിക്കുന്ന ഗാന്ധി കുടുംബം രാജ്യത്തിന്റെ ചരിത്രത്തെയും ജനാധിപത്യത്തെയും എങ്ങനെ കാണുന്നു എന്ന് നിങ്ങൾ മനസിലാക്കണം. അതുകൊണ്ട് സമാനചിന്താഗതിക്കാരെ പ്രകോപിപ്പിച്ച് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ ശ്രമിക്കുന്നതിൽ അതിശയിക്കാനില്ല.’- സ്മൃതി ഇറാനി വ്യക്തമാക്കി.
















Comments