മുംബൈ : ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമേഷ് ദിയോകിനന്ദൻ ധനുക സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രമേശ് ബെയ്‌സ് ധനുകയ്‌ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
1961 മെയ് 31-നാണ് ജസ്റ്റിസ് രമേഷ് ധനുകയുടെ ജനനം. മുംബൈയിലായിരുന്നു അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മുബൈ സർവകലാശാലയിൽ നിന്ന് നിയമത്തിലും കൊമേഴിസിലും ബിരുദം നേടി. 1985 മുതൽ ഹൈക്കോടതി 1990വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.
മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിൽ പാനലിൽ ഉൾപ്പെടെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബോംബെ ഹൈക്കോടതിയിലെ മുൻസിപ്പൽ കോർപ്പറേഷന്റെ നിരവധി കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ധനുക സ്ഥാനമേറ്റത്.
















Comments