ന്യുഡൽഹി: ഐപിഎൽ മത്സരങ്ങൾ കാണാത്ത ക്രിക്കറ്റ് പ്രേമികൾ വിരളമായിരിക്കും. എന്നാൽ ഐപിഎൽ വിജയിയാകുന്ന ടീമിന് നൽകുന്ന ട്രോഫിയിൽ കുറിച്ചുട്ടുള്ള ആപ്തവാക്യത്തെ പറ്റി പല ക്രിക്കറ്റ് പ്രേമികളും അജ്ഞരാണ്. അത് ഇതാണ്; ‘യത്ര പ്രതിഭാ അവസര പ്രാപ്‌നോതിഹി’.ഇവിടെ പ്രതിഭകൾ അവസരങ്ങളെ കണ്ടുമുട്ടുന്നു എന്നാണ് അതിന്റെ അർത്ഥം.
ഇന്ത്യൻ പ്രീമിയർ ലീഗ് യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ലോകത്തിന് മുന്നിൽ തങ്ങളുടെ പ്രതിച്ഛായ ഉണ്ടാക്കാനും ഒരു വേദി ഒരുക്കുകയും ചെയ്യുന്ന അന്താരാഷ്‌ട്ര മത്സരമാണ്. അതിന്റെ ട്രോഫിയിൽ മറ്റെന്താണ് കുറിക്കേണ്ടത്. ഐപിഎല്ലിന്റെ ഔദ്യോഗിക മുദ്രാവാക്യമാണ് ഇത്. ഇന്ത്യൻ പ്രീമിയർ ലീഗ് അടിസ്ഥാനപരമായി യുവ പ്രതിഭകൾക്ക് അവസരങ്ങൾ നൽകുകയും അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വേദിയൊരുക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ ആപ്തവാക്യം കൃത്യമാണ്.
എത്ര മറയ്‌ക്കാൻ ശ്രമിച്ചാലും ഇന്ത്യയുടെ സംസ്‌കാരം പിന്നെയും തെളിഞ്ഞുകൊണ്ടിരിക്കും. സംസ്‌കൃതം എന്ന ഭാഷയെ അധിനിവേശത്തിന്റെ ഭാഷയായി മുദ്രകുത്തുമ്പോഴും അത് ഇവിടുത്തെ ജനങ്ങളിൽ കൂടി ജീവിക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക മുദ്രയായ അശോക മുദ്രയിൽ തുടങ്ങി അത് ഐപിഎൽ ട്രോഫിയിൽ വരെ എത്തി നിൽക്കുന്നു.
















Comments