തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് മഴ ഭീഷണി.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴയ്‌ക്ക് ഇന്നും സാദ്ധ്യതയുണ്ട് . ഇതേതുടർന്ന് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനം. ഈ നാല് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഈ ജില്ലകളിൽ സാമാന്യം ശക്തിയായ മഴ ലഭിച്ചിരുന്നു. ഇത് കൂടാതെ മറ്റ് ജില്ലകളിലും ഇന്ന് താരതമ്യേന ശക്തി കുറഞ്ഞ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ട്. മറ്റു ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിര്ദേശമില്ല.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാനമായ കാലാവസ്ഥ തുടരും. സ്‌കൂൾ തുറക്കുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. മഴയ്‌ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
















Comments