എറണാകുളം: നെടുമ്പാശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാർജയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിത പിടിയിൽ. ഇവരിൽ നിന്നും 1 കിലോ ഹെറോയിൻ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ 3.10-ന് ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ വിദേശ വനിതയാണ് ഹെറോയിനുമായി പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് ഈ യുവതി പിടിയിലായത്. ഇവർ കെനിയയിൽ നിന്നും ഷാർജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഡിആർഐ പുറത്ത് വിട്ടിട്ടില്ല. മയക്കുമരുന്നുമായി ഒരു വിദേശ വനിത സംസ്ഥാനത്ത് നിന്നും പിടിയിലായത് ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
















Comments