കേരളത്തിലെ റോഡുകളിൽ മുഴുവൻ ക്യാമറ വന്നു കഴിയുമ്പോൾ സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ സർക്കാരിന് അനുകൂലമാകുമെന്ന് ഇടത് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ജനവികാരം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന ഭയത്തെ തുടർന്നാണ് പ്രതിപക്ഷം ക്യാമറകളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും ഇടതുപക്ഷം പിന്നോട്ട് പോകില്ല. ക്യാമറകൾ സ്ഥാപിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ കൂക്കലും വിളികളും കണ്ട് പിന്നോട്ട് പോകുന്ന സർക്കാരല്ല ഇത്. റോഡിലെ ക്യാമറകളും കെ. റെയിലും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.
അതേസമയം ശാസത്ര സാഹിത്യ പരിഷത്ത് ഇന്നലെ പുറത്തിറക്കിയ സിൽവർ ലൈൻ പഠന റിപ്പോർട്ടിൽ കെ.റയിൽ വിഷയത്തിലെ സർക്കാർ വാദങ്ങളെ തള്ളിക്കളയുകയാണ്. സിൽവർലൈൻ പദ്ധതിയിലെ ഇടതുപക്ഷത്തിന്റെ തന്നെ പോഷക സംഘടനയുടെ എതിർപ്പ് സിപിഎമ്മിനും സർക്കാരിനും വലിയ തലവേദനയായി തീർന്നിരിക്കുകയാണ്. അതേപോലെ ഏ.ഐ ക്യമാറകളുമായി സംബന്ധിച്ച കാര്യങ്ങളിൽ വൻ അഴിമതി നടന്നെന്ന് പ്രതിപക്ഷവും ബിജെപിയും തെളിവുകളുടെ പിൻബലത്തോടെ പറയുന്നു.
Comments