ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ശബ്ദസംവിധാനത്തിന് പിന്നിൽ മലയാളി സാന്നിധ്യമായി തിരുവല്ല സ്വദേശി ചെറിയാൻ ജോർജ്. മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് മലയാളിയായ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനായി കരാർ നേടിയത് ജർമൻ കമ്പനിയായ ഫോൻ ഓഡിയോ ആയിരുന്നു. കമ്പനിയുടെ ദക്ഷിണേഷ്യ റീജണൽ ഡയറക്ടറായ ചെറിയാൻ നയിക്കുന്ന സംഘത്തെയായിരുന്നു പാർലമെന്റിലെ ജോലികൾക്കായി കമ്പനി നിയോഗിച്ചത്. ഒന്നരവർഷമായി പാർലമെന്റിലെ ശബ്ദ സംവിധാനം സജ്ജമാക്കാനായി ഇവർ പ്രവർത്തിച്ചു.
ലോക്‌സഭയിലെയും രാജ്യസഭയിലെയും ശബ്ദ സംവിധാനത്തിന്റെ സജ്ജീകരണമായിരുന്നു ഫോൻ ഓഡിയോ കമ്പനി ഒരുക്കിയത്. ഇലക്ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതിക വിദ്യയിലൂടെയാണ് പാർലമെന്റ് മന്ദിരത്തിൽ ശബ്ദസംവിധാനം ഒരുക്കുന്നത്. എൻജിനീയറിംഗിൽ ബിരുദം നേടിയ ചെറിയാൻ തുടർന്ന് എംബിഎ എടുത്ത ശേഷം വിദേശത്തുൾപ്പെടെ പല സൗണ്ട് സിസ്റ്റം കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല നവജീവോദയത്തിന്റെ തലവൻ ജോർജ് ചെറിയാന്റെ മകനാണ് ചെറിയാൻ.
















Comments