ദ്വാദശജ്യോതിര്ലിംഗസ്മരണം
സൗരാഷ്‌ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം |
ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം ||൧||
പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം |
സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ ||൨||
വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ |
ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ ||൩||
ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ |
സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി ||൪||
ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം ||
രാമേശ്വരം ശ്രീരാമനാഥസ്വാമി ജ്യോതിർലിംഗ ക്ഷേത്രം
ലോകത്തിലെ പാപമോക്ഷ ക്ഷേത്രം. ഭക്തർക്ക് ,പിതൃക്കൾക്ക് ,വരാൻ പോകുന്ന തലമുറയ്‌ക്ക് പാപമോചനം നൽകുന്ന ശൈവ വൈഷ്ണവ ക്ഷേത്രം.
ശ്രീതാമ്രപര്ണീജലരാശിയോഗേ നിബധ്യ സേതും വിശിഖൈരസംഖ്യൈഃ ।
ശ്രീരാമചംദ്രേണ സമര്പിതം തം രാമേശ്വരാഖ്യം നിയതം നമാമി ॥
ദ്വാദശ ജ്യോതിർലിംഗ സ്ത്രോതത്തിലെ വരികൾ മന്ത്രിച്ചു കൊണ്ട് വേണം ശ്രീ. രാമേശ്വരം ജ്യോതിർലിംഗ ക്ഷേത്രം ദർശനം നടത്തുവാൻ .
ചാർധാം ( നാല് – പുണ്യ ക്ഷേത്രം) ക്ഷേത്രങ്ങളിൽ ഒന്നാണി ക്ഷേത്രം. രാമേശ്വരം ,ബദ്രിനാഥ് ,ദ്വാരക ,കേദാർനാഥ് ചാർധാമുകളിൽ പോയി ഭക്തർ പറയുന്ന കാര്യം വീടെത്തുന്നതിനു മുന്നെ സാധിക്കും എന്നാണ് പ്രമാണം.
ഇന്ത്യൻ മഹാസമുദ്രത്താലും ബംഗാൾ ഉൾക്കടലിനാലും ചുറ്റപ്പെട്ട മനോഹരമായ ശംഖിന്റെ ആകൃതിയിലുള്ള ദ്വീപാണിത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രം. രാവണൻ എന്ന അസുരനിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ മഹാവിഷ്ണു രാമന്റെ രൂപത്തിൽ ഭൂമിയിൽ വന്ന് രാവണസംഹാരത്തിന് ശേഷം ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയും ,ലക്ഷ്മണനും കൂടി നിർമിച്ച ശിവലിംഗത്തെ ശ്രീരാമൻ പൂജിച്ച് പ്രതിഷ്ഠ നടത്തിയ ജ്യോതിർലിംഗ ക്ഷേത്രമാണ് ശ്രീരാമനാഥസ്വാമി ക്ഷേത്രം.
വിശ്രവസ്സിന്റെ രണ്ടാമത്തെ പത്നിയാണ് കൈകസി. രാക്ഷസരാജാവായ സുമാലിയുടെ മകളായ കൈകസിയുടെ മകനാണ് രാവണൻ .രാവണൻ ബ്രാഹ്മകുമാരനും ,അസുരകുമാരനും കൂടിയാണ്. വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യനിന്റെ ഫലമായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്തിയ വ്യക്തിയാണ് രാവണൻ .അങ്ങനെയാണ് രാവണന് പത്ത് തല ലഭിക്കുന്നത് . പഞ്ചാക്ഷരി മന്ത്രജപത്തിലൂടെ ശിവനെ സംപൂജ്യനാക്കി ബ്രാഹ്മണനായി മാറി. മഹാദേവന്റെ അനുഗ്രഹത്താൽ രാവണന് ചന്ദ്രഹാസവും ലഭിച്ചു. രാമബാണമെറ്റ് രാവണനെ വധിക്കുന്ന ശ്രീരാമന് ബ്രഹ്മഹത്യാ ദോഷം കൈവരുന്നു ആ ദോഷം മാറ്റുന്നതിനായി നിർമിച്ച ശിവലിംഗ പ്രതിഷ്ഠയാണ് രാമേശ്വര ക്ഷേത്രത്തിലുള്ളത് .നൂറിലധികം ശിവലിംഗങ്ങൾ ക്ഷേത്രത്തിനകത്തുണ്ട് .സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.ശ്രീചക്രപ്രതിഷ്ഠയും , കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.
രാമേശ്വരം എന്ന ദ്വീപിനകത്ത് ജ്യോതിർലിംഗ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ ഭരണകാലത്താണ് ക്ഷേത്രത്തെ വിപുലമായി നിർമ്മാണം പൂർത്തിയാക്കിയത് .
ശിവനാണ് രാമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ, പക്ഷെ മൂർത്തി ശ്രീരാമനും പ്രശസ്തി ശിവനാമത്തിലും .രാമലിംഗം , വിശ്വലിംഗം എന്നിങ്ങനെ രണ്ട് ലിംഗ പ്രതിഷ്ഠകളുണ്ട് ഈ ക്ഷേത്രത്തില്‍. മണലുകൊണ്ട് സീതാ ദേവിയാണ് രാമ ലിംഗം നിര്‍മ്മിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാസത്തില്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശ്വലിംഗത്തിന് അഭിഷേകം കഴിഞ്ഞെ മറ്റ് പൂജകൾ ഇവിടെ തുടങ്ങാറുള്ളൂ .ആദി ശങ്കരാചാര്യർക്ക് നേപ്പാൾ രാജാവിൽ നിന്ന് ലഭിച്ച സഫ്ടിക ലിംഗവും ഈ ക്ഷേത്രത്തിലുണ്ട്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വില കൂടിയ രത്നമാണ് സ്ഫടികം .സ്ഫടിക ലിംഗം ശിവലിംഗ രൂപത്തിലാണ് ലഭിക്കുന്നത്. ആയിരത്തിലധികം കരിങ്കൽ തൂണുകളും ,ഒമ്പത് ഇടനാഴികളും ,ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയ മഹാക്ഷേത്രം .1935 ൽ പുറത്തിറങ്ങിയ സ്റ്റാമ്പിൽ ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഒരുപാട് ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി കുടികൊള്ളുന്നു. തമിഴ്നാട്ടിലെ ശിവസന്നിധികളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ സാധാരണമാണ്. കൂടാതെ പത്നിയായ ഉഷാദേവിയോടൊപ്പം കുടികൊള്ളുന്ന സൂര്യഭഗവാൻ, ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ഗന്ധമാദന ലിംഗം, വിഭീഷണൻ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന ജ്യോതിലിംഗം, സരസ്വതി, നടരാജൻ (രണ്ട് വിഗ്രഹങ്ങൾ), ദുർഗ്ഗ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. രണ്ട് പകലും ഒരു രാത്രിയും രാമേശ്വരത്ത് താമസിച്ച് ദർശനം നടത്തിയാലെ ഭക്തന് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പാപമോക്ഷം ,നല്ല ജോലി ലഭിക്കാൻ ,വിവാഹം കഴിയാൻ ,കുഞ്ഞുങ്ങളുണ്ടാകാൻ ,പൂർവജന്മ ശാപം എന്നിവയ്‌ക്കെല്ലാം ഭക്തർ രാമേശ്വര ക്ഷേത്ര ദർശനം നടത്തിയാൽ മതി. ക്ഷേത്രത്തിനകത്ത് 22 തീർത്ഥകുളങ്ങളുണ്ട്. ഇതിൽ 21 തീർത്ഥകുളങ്ങളിലെ ജലം എടുത്ത് കുളിച്ച് ഭഗവാനെ കണ്ട് കാര്യം പറഞ്ഞ് രാത്രി അവിടെ തങ്ങി പിറ്റെന്ന് രാവിലെ സ്ഫടിക ലിംഗം നടരാജന്റെ പ്രതിനിധാനം ചെയ്യുന്ന സ്ഫടിക ലിംഗ ദർശനം കുളിക്കാതെ ദർശിച്ച് ബലി ദർപ്പണം പിതൃക്കൾക്ക് നടത്തണം. രാവിലെ ഉത്തമ സമയത്ത് ബലിയർപ്പിച്ച് കടലിലിൽ 32 തവണ സ്നാനം ചെയ്ത് അഗ്നി തീർത്ഥശുദ്ധി വരുത്തുക. 22 രണ്ടാമത്തെ കോടി തീർത്ഥകുളത്തിലെ ജലം ശിരസിൽ വീണാൽ പിന്നെ രാമേശ്വരത്ത് നിക്കാൻ അനുവാദമില്ല. മഹാലക്ഷമി തീർത്ഥം ,സാവിത്രി തീർത്ഥം ,ഗായത്രി തീർത്ഥം ,സരസ്വതി തീർത്ഥം ,സേതുമാധവ തീർത്ഥം ,ഗണ്ഡമാധവ തീർത്ഥം ,കവത് ച തീർത്ഥം ,ഗ വയ തീർത്ഥം ,നള തീർത്ഥം ,നീല തീർത്ഥം ,ശംഖ് തീർത്ഥം ,ശക്തര തീർത്ഥം ,ബ്രഹ്മഹത്യ തീർത്ഥം ,വിമോചന തീർത്ഥം ,സൂര്യ തീർത്ഥം ,ചന്ദ്ര തീർത്ഥം ,ഗംഗ തീർത്ഥം ,യമുന തീർത്ഥം ,ഗയ തീർത്ഥം ,ശിവ തീർത്ഥം ,സദ്യാമൃത തീർത്ഥം ,സർവ്വ തീർത്ഥം ,കോടി തീർത്ഥം. രാമൻ ബാണം തൊടുത്ത് വിട്ടപ്പോൾ ഉണ്ടായ 44 തീർത്ഥങ്ങളിൽ 22 തീർത്ഥകുളങ്ങൾ ശ്രീ.രാമനാഥസ്വാമി ക്ഷേത്രം രാമേശ്വരത്തെ 22 തീർത്ഥങ്ങളിലെ ജലം തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രങ്ങളിൽ കലശം വയ്‌ക്കുന്ന സമയങ്ങളിൽ ഒരു കുടം രാമേശ്വര ക്ഷേത്രത്തിലെ തീർത്ഥകുടമായിരിക്കും.
നൂറിലധികം ശിവലിംഗങ്ങളുള്ള രാമേശ്വര ക്ഷേത്രത്തിലെക്ക് വരാം എന്ന് ഒരു ഭക്തൻ പറഞ്ഞാൽ പിന്നെ പൂർവികർ അവരെ കാത്തിരിക്കാൻ തുടങ്ങും .കാശി തൊഴുത് രാമേശ്വരത്ത് വന്ന് ദമ്പതികൾ പൂർവികർക്ക് ബലിയിട്ട് ദാനം നൽകി പുണ്യയാത്ര അവസാനിപ്പിക്കാം. രാമേശ്വരത്ത് ബലിയിട്ട് ഭാര്യ 3 തവണ മണലുവാരി കാശിയിൽ പോയി ഗംഗാനദിയിൽ മണൽ ഒഴുക്കി പുണ്യയാത്ര ദമ്പതികൾക്ക് അവസാനിപ്പിക്കാം. ക്ഷേത്രപാലകൻ ഭൈരവനോടും ,ക്ഷേത്ര മൂർത്തി സേതുമാധവനോടും അനുവാദം വാങ്ങി ഭക്തർ 2 1 തീർത്ഥകുളത്തിലെ ജലത്തിൽ സ്നാനം ചെയ്ത് ഷർട്ട് ധരിക്കാതെ പുരുഷന്മാരും ,മുടി ചുരുട്ടിക്കെട്ടി ക്ഷേത്രം ദർശനം നടത്താൻ പതിനെഴര അടിയുള്ള നന്ദിയോട് അനുവാദം വാങ്ങി ഒന്നര ചാൺ ഉയരമുള്ള ശിവലിംഗത്തെ തൊഴാൻ .പാതാള ഭൈരവ നോട് പാപമോക്ഷത്തിനായി യാചിക്കണം. ആഗമ വിധി പ്രകാരമുള്ള ആറ് കാല പൂജകളിൽ പങ്കെടുക്കുന്നത് അത്യുതമമാണ്. രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ അന്നദാന കൂട്ടത്തിൽ നിന്ന് ഊണ് കഴിച്ച് വസ്ത്ര മോ ,പണമോ ,സ്വർണ മോ ദാനം കൊടുക്കണം. ക്ഷേത്രത്തിലെ പ്രസാദ ലഡു വീട്ടിലെത്തിയിട്ടെ കഴിക്കാൻ പാടുള്ളൂ. ഇടവമാസത്തിലെ അഷ്ടമി ദിനത്തിലാണ് ശ്രീരാമൻ രാവണനെ വധിക്കുന്നത്. നവമി ദിനം രാമേശ്വരം ക്ഷേത്രം തുറക്കാറില്ല. ഇടവമാസ ദശമി ദിനത്തിലാണ് ശ്രീരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തി ക്ഷേത്രം പ്രതിഷ്ഠിച്ചത്.
ക്ഷേത്രം തുറക്കുന്നതും അടയ്‌ക്കുന്നതുമായ സമയം:
രാവിലെ: 05:00 മുതൽ 01:00 വരെ
വൈകുന്നേരം: 03:00 മുതൽ 09:00 വരെ.
രാമേശ്വരം ക്ഷേത്രത്തിലെ പൂജാ സമയങ്ങൾ:
പള്ളിയറ ദീപാരാധന : 05:00 am
സ്ഫടിഗലിംഗ ദീപാരാധന : 05:10 am
തിരുവനന്തൽ ദീപാരാധന: രാവിലെ 05:45
വിള പൂജ : 07:00 am
കലശാന്തി പൂജ: രാവിലെ 10.00
ഉച്ചകാല പൂജ : ഉച്ചയ്‌ക്ക് 12.00
സായരച്ച പൂജ : 06:00 pm
അർദ്ധജാമ പൂജ : രാത്രി 08:30
പള്ളിയറ പൂജ : രാത്രി 08:45
ശുഭം
ജോക്സി ജോസഫ്
















Comments