സിനിമയുടെ തിരക്കുകൾക്കിടയിലും ക്ഷേത്രങ്ങൾ സന്ദർശനം ജീവിതത്തിന്റെ ഭാഗമാക്കിയ നടനാണ് അക്ഷയ്കുമാർ. ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കുമാർ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇപ്പോൾ ഇതാ നടന്റെ ബദരീനാഥ് തീർത്ഥാടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നെറ്റിയിൽ ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും കുറി വരച്ച ബോളിവുഡ് നടന്റ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബദരിനാഥ് ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ജഗദേശ്വർ ധാം ശാന്തവും ആനന്ദദായകവുമാണ്’ അക്ഷയ് കുറിച്ചു. കൂടാതെ മൃത്യുഞ്ജയ മന്ത്രവും അദ്ദേഹം ഇതിനൊപ്പം കുറിച്ചിട്ടുണ്ട്. നഗ്നപാദനായി പടിക്കെട്ടുകൾ ഇറങ്ങി വന്ന അക്ഷയ് ക്ഷേത്രത്തിന് പുറത്ത് തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുകയും അവർക്ക് നേരെ കൈവീശുകയും ചെയ്തു.
അക്ഷയ് കുമാറിന്റെ രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിൽ താരം സൊനാക്ഷി സിൻഹയ്‌ക്കും ടൈഗർ ഷ്‌റോഫിനും ഒപ്പമാണ് അഭിനയിക്കുന്നത്. ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗത്തിലും അക്ഷയ് അണിനിരക്കുന്നുണ്ട്. സൂരറൈ പോട്രുവിന്റെ ഹിന്ദി റീമേക്കിലും അക്ഷയ് എത്തുന്നുണ്ട്.
















Comments