ശിവകാർത്തികേയൻ പുത്തൻ ചിത്രമായ ‘മാവീരൻ’ന്റെ ഡബ്ബിംഗ് വീഡിയോ പുറത്ത് വീഡിയോ പുറത്ത്. ശിവകാർത്തികേയന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വന്റെ സംവിധാനത്തിലാണ് മാവീരൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
‘മാവീരൻ’ ഓഗസ്റ്റ് 11-ന് റിലീസാകും. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അതിഥിയാണ് നായിക. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കറാണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വമാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിൽ മഹാവീരുഡു എന്ന പേരിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയത് ‘പ്രിൻസ’ എന്ന ചിത്രമാണ്. അനുദീപ് കെവി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ശിവകാർത്തികേയന്റെ ‘അയലാൻ’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ എത്തുക. ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയാക്കുന്നതിൽ ശിവകാർത്തികേയൻ നായകനാകുന്നു എന്ന വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ശിവകാർത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്.
Comments