ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി 9 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ബിജെപിയുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും, പദ്ധതികളും രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
https://twitter.com/narendramodi/status/1663389671802667009?s=20
‘രാഷ്‌ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്‌നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്, കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും ഇതുവരെ നടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇനിയും കൂടുതൽ കഠിനാധ്വാനം ചെയ്യും – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
















Comments