സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു വയസോളം പ്രായമുള്ള പെൺകുട്ടിയുടെ വിഷയം കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാനുമായി സംസാരിച്ചതായി അനൂപ് ആന്റണി. വിഷയത്തിൽ ഉടൻ വേണ്ട നടപടികൾ എടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും അനൂപ് പറഞ്ഞു. കുഞ്ഞിന് എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിക്ക് എങ്ങനെ പരിക്കേറ്റു എന്ന് മാതാവ് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങൾ തകർന്നുപോയതിനാൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനും വരെ പരിക്കേറ്റിരുന്നു. കൊളോസ്റ്റമി ശസ്ത്രക്രിയയ്‌ക്ക് വിധേയയായ കുട്ടിയെ പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലാണ്.
Comments