സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാൻ ഹിന്ദു വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന താരമാണ്. ഹൈന്ദവ ആഘോഷങ്ങിൽ പങ്കെടുക്കുകയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന താരത്തിനെതിരെ ഇസ്ലാമിസ്റ്റുകൾ വിമർശനങ്ങളുമായി നിരന്തരം രംഗത്തു വരാറുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടിയിരിക്കുകയാണ് താരം.
ക്ഷേത്രദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ വൈറലായതോടെ വിമർശനവുമായി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് ഇസ്ലാമിസ്റ്റുകൾ. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നാണ് പലരുടെയും വാദം. നേരത്തെ, മഹാശിവരാത്രിയോടനുബന്ധിച്ച് സാറാ അലി ഖാൻ പങ്കുവച്ച പോസ്റ്റും ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.
തിലകമണിഞ്ഞ് ഭക്തിനിർഭരയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തിൽ സാറാ അലി ഖാൻ പങ്കുവച്ചത്. ഇതിന് മുമ്പ് 2021-ലും ഉജ്ജൈയ്‌നിലെ മഹാകൽ ക്ഷേത്രത്തിൽ സാറാ ദർശനം നടത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ശിവരാത്രി ദിനത്തിൽ ഓംകാരേശ്വർ ക്ഷേത്രത്തിലെത്തിയും താരം പ്രാർത്ഥന നടത്തിയിരുന്നു.
Comments