ന്യൂഡൽഹി : ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ പാറിപ്പറക്കണമെന്നും റഹ്മാൻ പറഞ്ഞു. ആർആർആറിലെ ‘നാട്ടു നാട്ടു’വിനു കിട്ടിയ ഓസ്കർ, ഗോൾഡൻ ഗ്ലോബ് നേട്ടങ്ങളിലൂടെ ഇന്ത്യൻ സംഗീതം ലോകത്തിനു മുമ്പിൽ ആദരിക്കപ്പെട്ടതിനു പിന്നാലെയാണ് റഹ്മാന്റെ പ്രസ്താവന.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊറിയൻ വിദേശകാര്യ മന്ത്രി പാർക്ക് ജിൻ, ‘നാട്ടു നാട്ടു’ പാട്ട് കൊറിയയിൽ തരംഗമാകുന്നതിനെക്കുറിച്ച് സംസാരിച്ചത്.
‘ നാട്ടു നാട്ടു നൃത്തം കൊറിയയിൽ ശരിക്കും ജനപ്രിയമാണ്. ഞാൻ ഈ സിനിമ കണ്ടു, ആർ ആർ ആർ ഒരു മികച്ച സിനിമയാണ്. കൂടാതെ കഥയും. ഇത് ഇന്ത്യൻ ജനതയെയും ചരിത്രത്തെയും കുറിച്ചുള്ള അസാധാരണമായ കഥയാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കൊറിയൻ എംബസി നാട്ടു നാട്ടിലേക്കും ഈ സിനിമയിലേക്കും പ്രത്യേക ശ്രദ്ധ ചെലുത്തുകയും ഞങ്ങളുടെ സംഗീതവും ആലാപനവും നൃത്തവും ഇന്ത്യൻ പൊതുജനങ്ങൾക്ക് പ്രദർശിപ്പിച്ചതിൽ വളരെ സന്തോഷമുണ്ട്, ഇത് പരസ്പരം ആശയവിനിമയം നടത്താനുള്ള മികച്ച മാർഗമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
Comments