ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘മോദി സർക്കാർ 2014- ൽ അധികാരത്തിൽ വരുമ്പോൾ ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയിൽ 11-ഉം 12-ഉം ഒക്കെ സ്ഥാനത്തായിരുന്നു. അവിടെ നിന്ന് ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഭാരതത്തെ കൊണ്ടുവന്നത് പ്രധാനമന്ത്രിയാണ്. ഇനി ഇപ്പോൾ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ആഗ്രഹിക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഭാവിയിൽ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും ‘- രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യ അഭൂതപൂർവമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്നും ഇന്ന് നമ്മൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഒൻപത് വർഷത്തെ ചിട്ടയായ പ്രവർത്തനവും നിശ്ചയദാർഢ്യവുമാണ് ഈ വളർച്ച സാധ്യമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments