ന്യൂഡൽഹി : ‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ലെന്ന് ഡൽഹി സർവ്വകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗ് .ഡൽഹി സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ഉറുദു കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള അധ്യായം ഒഴിവാക്കിയതിന് പിന്നാലെയാണ് വൈസ് ചാൻസലറിന്റെ പ്രസ്താവന .
‘ കഴിഞ്ഞ 75 വർഷമായി സിലബസിൽ അദ്ദേഹത്തിന്റെ (മുഹമ്മദ് ഇഖ്ബാലിന്റെ) ഭാഗം പഠിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല . ‘സാരെ ജഹാൻ സേ അച്ചാ’ എന്ന ജനപ്രിയ ഗാനം രചിച്ച് അദ്ദേഹം ഇന്ത്യയെ സേവിച്ചുവെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഒരിക്കലും അദ്ദേഹം അതിൽ വിശ്വസിച്ചില്ല.‘ – യോഗേഷ് സിംഗ് പറഞ്ഞു .
ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ സർവ്വകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് അക്കാദമിക് കൗൺസിൽ യോഗത്തിലും യോഗേഷ് സിംഗ് പറഞ്ഞു .മുസ്ലീം ലീഗിനെയും പാകിസ്താൻ പ്രസ്ഥാനത്തെയും പിന്തുണച്ച് ഇഖ്ബാൽ ഗാനങ്ങൾ എഴുതി. ഇന്ത്യാ വിഭജനവും പാകിസ്താൻ രൂപീകരണവും എന്ന ആശയം ആദ്യമായി ഉന്നയിച്ചത് അദ്ദേഹമാണ്. ഇത്തരക്കാരെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പകരം നമ്മുടെ ദേശീയ നായകന്മാരെ കുറിച്ച് പാഠങ്ങൾ പകർന്നുനൽകുകയാണ് വേണ്ടതെന്നും വിസി പറഞ്ഞു.
.
Comments