കെളറാഡോ: യുഎസ് എയർഫോഴ്‌സ് അക്കാദമിയുടെ വേദിയിൽ കാൽതട്ടിവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിരുദധാരികൾക്ക് ഹസ്തദാനം നൽകി ഇരുപ്പിടത്തിലേയ്‌ക്ക് മടങ്ങവെ ആയിരുന്നു വീഴ്ച. എന്നാൽ ബൈഡന് പരിക്കുകളൊന്നും പറ്റിയിട്ടില്ല. വേദിയിലെ ടെലിപ്രോംപ്റ്ററിൽ തട്ടിയാണ് ബൈഡൻ വീണത്.
സംഭവം നടന്ന ഉടനെ തന്നെ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ താങ്ങിനിർത്തുകയും ചെയ്തു. പ്രസിഡന്റിന്റെ വീഴ്ചയിൽ വീദിയിലിരുന്ന പ്രതിനിധികൾ ആശങ്കയിലായി. എന്നാൽ ഉടൻ തന്നെ ബൈഡൻ തിരിച്ചെത്തുകയും ബാക്കി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. യുഎസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 80 -കാരനായ ബൈഡൻ.
സംഭവശേഷം മടങ്ങിയ പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വിറ്ററിൽ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ബിരുദദാന ചടങ്ങിൽ 921 വിദ്യാർഥികൾക്കും ബൈഡൻ ഹസ്തദാനം നൽകി. ബൈഡന്റെ പ്രായവും അസുഖങ്ങളും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. നേരത്തെയും പൊതുപരിപാടിക്കിടെ ബൈഡൻ വീഴാൻ പോയതും വാർത്തയായിരുന്നു.
Comments