ഹൈദരാബാദ് : തെലങ്കാന രൂപീകരണ ദിനത്തിൽ ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ടയിൽ ദേശീയ പതാക ഉയർത്തി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. സ്ഥാപക ദിനാഘോഷങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, ഞങ്ങൾ ഓരോ ഘട്ടത്തിലും സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിന്നു. തെലങ്കാനയുടെ ആവിർഭാവം വ്യക്തിയുടെയോ കുടുംബത്തിന്റെയോ പരിശ്രമത്തിന്റെ ഫലമല്ല, തെലങ്കാന ജനതയുടെ കൂട്ടായ പോരാട്ടമാണ്. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി സർക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും’ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
നേരത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്.
















Comments