ടോക്കിയോ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജപ്പാനിലെ മുസ്ലീം ജനസംഖ്യ വർദ്ധിച്ചതായി റിപ്പോർട്ട് . നേരത്തെ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് മസ്ജിദുകളുടെ എണ്ണത്തിലും വർധനവുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, ഈ ജനസംഖ്യാപരമായ മാറ്റത്തിന് പിന്നിലെ കാരണം ജപ്പാനിലേക്കുള്ള കുടിയേറ്റമാണ് .ഇതുകൂടാതെ മുസ്ലീങ്ങളും , ജപ്പാൻകാരും തമ്മിലുള്ള വിവാഹബന്ധവും ഈ വർധനക്ക് കാരണമാണ്.
2000-ൽ ജപ്പാനിൽ വെറും 20,000 മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത് . എന്നാൽ ഇപ്പോൾ അവരുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുന്നു . അതായത്, ഒരൊറ്റ തലമുറയിൽ മാത്രം ഇസ്ലാം വിശ്വാസികളുടെ എണ്ണം 10 മടങ്ങ് വർദ്ധിച്ചു. 2010 ആയപ്പോഴേക്കും ജപ്പാനിൽ 110,000 മുസ്ലീങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് 230,000 കടന്നു.
അതുപോലെ, 999ൽ 15 പള്ളികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 113 പള്ളികളുണ്ട്.
ജപ്പാനിലെ ഷിന്റോ ദേവാലയത്തിൽ അടുത്തിടെ ഇസ്ലാമിക് ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു . സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ജാപ്പനീസ് ജനത രോഷാകുലരായി.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നും തുർക്കിയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ജപ്പാനിലേയ്‌ക്ക് നിരവധി മുസ്ലീങ്ങൾ എത്തിയിരുന്നു . പതിയെ ഇസ്ലാം അവിടെ വ്യാപിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിലാണ് ഇസ്ലാമിക സംഘടനകൾ രൂപീകരിക്കപ്പെട്ടത്. 1960-ൽ നിരവധി പാകിസ്ഥാൻ-ബംഗ്ലാദേശി മുസ്ലീങ്ങളും ജപ്പാനിൽ സ്ഥിരതാമസമാക്കി. ക്രമേണ അവരുടെ എണ്ണം വർധിച്ച് 2 ലക്ഷം കവിഞ്ഞു.
Comments