ഹൈദരാബാദ് : പ്രഭാസും , റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബാഹുബലി . ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ മാറ്റിമറിച്ച റെക്കോർഡുകളാണ് ബാഹുബലി സ്വന്തമാക്കിയത് . എന്നാൽ ഒരു സിനിമ നിർമ്മിക്കുക എന്ന ഈ മഹത്തായ ദൗത്യം ഏറ്റെടുത്തതിനാൽ നിർമ്മാതാക്കൾ വളരെയധികം സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട് . റാണ ദഗുബാട്ടിയാണ് ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത് .
ബാഹുബലി സിനിമകൾ നിർമ്മിക്കാൻ കടം വാങ്ങിയ പണത്തെക്കുറിച്ചും , ബാങ്കുകളിൽ നിന്ന് വലിയ പലിശയ്‌ക്ക് എടുത്തതിനെക്കുറിച്ചുണ് റാണ ദഗുബാട്ടി തുറന്ന് പറഞ്ഞത് .“ സിനിമകളിൽ പണം എവിടെ നിന്ന് വന്നു? ഒന്നുകിൽ അവരുടെ (ചലച്ചിത്ര നിർമ്മാതാവിന്റെ) വീടോ സ്വത്തോ ബാങ്കിൽ പണയം വെച്ചതാകും, അല്ലെങ്കിൽ പലിശയ്‌ക്ക് വാങ്ങി . ഞങ്ങൾ ഏകദേശം 24-28 ശതമാനം പലിശയ്‌ക്ക് പണം നൽകിയിരുന്നു. അതാണ് സിനിമകളിലെ കടം വാങ്ങൽ. ബാഹുബലി പോലൊരു ചിത്രത്തിന് പലിശയ്‌ക്ക് 300-400 കോടി രൂപ കടമെടുത്തിരുന്നു, ”അദ്ദേഹം പറഞ്ഞു.
സിനിമയുടെ ആദ്യഭാഗം പുറത്തിറക്കിയപ്പോൾ നിർമ്മാതാക്കൾ 24 ശതമാനം പലിശയ്‌ക്ക് 180 കോടിയിലധികം രൂപ കടം വാങ്ങിയെന്നും റാണ ദഗുബാട്ടി പറഞ്ഞു. “ ബാഹുബലി ഭാഗം 1 ഒരു പോരാട്ടമായിരുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന് അതിന്റെ ഇരട്ടി ഞങ്ങള്‍ ചിലവഴിച്ചിരുന്നു. 24 ശതമാനം പലിശ നിരക്കില്‍ 180 കോടിയാണ് കടം വാങ്ങിയത്. ബാഹുബലി ഫ്‌ളോപ്പ് പോയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് തന്നെ അറിയില്ലായിരുന്നു. ഇതൊരു ദുരന്തമായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര ചെയ്ത ആള്‍ മരണത്തിലേക്ക് നീങ്ങിയേനെ ”അദ്ദേഹം പറഞ്ഞു.
Comments