മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ മുൻ പ്രസ്തവാനയെ വിമർശിച്ച് അനൂപ് ആന്റണി. ഇന്ത്യയുടെ ജിഡിപി വളർച്ചയെ പറ്റി രഘുറാം രാജൻ മുമ്പ് പറഞ്ഞതിനെയാണ് അനൂപ് ആന്റണി വിമർശിച്ചത്. ‘ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം ഇന്ത്യ 5% വളർച്ച നേടിയാലായി’ എന്നായിരുന്നു അന്ന് രഘുറാം രാജൻ പറഞ്ഞത്. ഇതിനെയാണ് അനൂപ് ആന്റണി വിമർശിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനൂപ് ആന്റണിയുടെ വിമർശനം. സ്വന്തം നാടിന്റെ കഴിവിൽ വിശ്വാസമില്ലാത്തവർക്ക് സമർപ്പിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു. സ്വന്തം ജനങ്ങളുടെ കഴിവിനെ സംശയിക്കാൻ ഇവർക്ക് നാണമില്ലെ എന്നും അനൂപ് ആന്റണി ചോദിക്കുന്നു.
ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സാമ്പത്തിക ശക്തിയാണെന്ന്് മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നു എന്നും ഭാരതത്തിന്റെ വളർച്ച നിരക്ക് 7.2 ശതമാനത്തിൽ എത്തിയെന്നും അനൂപ് പറഞ്ഞു. ജനങ്ങളുടെ കഠിനാധ്വാനവും നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളും ഇത്തരക്കാരുടെ പ്രവചനങ്ങൾക്ക് ഒരു പ്രസക്തിയില്ലെന്ന് തെളിയിച്ചെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. വികസിത ഭാരതം എന്ന സ്വപ്നം വളരെ വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൂപ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
“ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം ഇന്ത്യ 5% വളർച്ച നേടിയാലായി..”
രാഹുൽ ഗാന്ധിയുടെ ചങ്ങാതി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞതാണ്..നാണമില്ലേ ഇവർക്ക് സ്വന്തം ജനങ്ങളുടെ കഴിവിനെ സംശയിക്കാൻ!!ഭാരതത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളും ഇത്തരക്കാരുടെ പ്രവചനങ്ങൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് തെളിയിച്ചു കൊണ്ട്, ഭാരതത്തിന്റെ വളർച്ച നിരക്ക് 7.2 ശതമാനത്തിൽ എത്തിച്ചു. ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സാമ്പത്തിക ശക്തി ഇന്ന് ഭാരതമാണെന്ന് മോർഗൻ സ്റ്റാൻലി അടക്കമുള്ള റിപ്പോർട്ടുകൾ പറയുന്നു. വികസിത ഭാരതം എന്ന സ്വപ്നം വളരെ വേഗത്തിൽ യാഥാർത്ഥ്യമാകും…
Comments