തിരുവനന്തപുരം: ബിസിനസ് ചെയ്യാൻ എറ്റവും അനുയോജ്യമായ ഇടമാണ് ഇന്ത്യയെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവ് സൗത്ത് 2023-ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ക്രിസ് ഗോപാലകൃഷ്ണൻ.
രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ സമീപകാല മാന്ദ്യം താൽക്കാലികമാണ്. അതിൽ ആശങ്ക ആവശ്യമില്ലെന്നും ക്രിസ് ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Comments