ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുഎസ് നായ. ലാബ്രഡോർ-ജർമൻ ഷെപ്പേർഡ് സങ്കരയിനം നായയായ സോയിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 12.7 സെന്റീമീറ്റർ, അതായത് അഞ്ച് ഇഞ്ച് നീളമുണ്ട് സോയിയുടെ നാവിന്.
അമേരിക്കൻ സ്വദേശികളായ സാഡിയും ഡ്രൂ വില്യംസും നാക്കിൽ ആകൃഷ്ടരായാണ് സോയിയെ സ്വന്തമാക്കിയത്. ആറാഴ്ച പ്രായമുള്ളപ്പോഴാണ് നായയെ തങ്ങൾക്ക് ലഭിച്ചതെന്ന് ദമ്പതികൾ പറയുന്നു. ശരീരവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വലിയ നാവാണ് സോയിക്കുള്ളത്. കറങ്ങാൻ പോവുകയും പന്ത് തട്ടി കളിക്കുകയും കാർ സവാരിയുമാണ് സോയിയുടെ ഇഷ്ടവിനോദങ്ങൾ. കുളിക്കാൻ മടിയാണ് സോയിയ്‌ക്കെന്നും ദമ്പതികൾ പറയുന്നു.
9.49 സെന്റിമീറ്റർ (3.74 ഇഞ്ച്) നീളമുള്ള നാവുള്ള ബിസ്ബി എന്ന നായയുടെ പേരിലായിരുന്നു ഇതിന് മുൻപ് റേക്കോർഡ്. മൂന്ന് വയസ്സുള്ള നായ്‌ക്കുട്ടിയുടെ നാവിന് പോപ്സിക്കിൾ സ്റ്റിക്കിനേക്കാൾ നീളമുണ്ടായിരുന്നു. കളിക്കുന്നതിനിടയിലാണ് ബിസ്ബിയുടെ നാവ് ശ്രദ്ധിച്ചതെന്ന് ഉടമസ്ഥർ പറഞ്ഞു. തുടർന്നാണ് അളന്ന് നോക്കാമെന്ന തീരുമാനത്തിലെത്തിയത്.
Comments