കണ്ണൂർ: യുവാവിനെ കണ്ണൂർ എസ്പി ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. ലോറി ഡ്രൈവറായ പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. രാവിലെ 3 മണിയോടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. രണ്ട് പേരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു. കുത്തേറ്റ് ഓടുന്നതിനിടെ ജിന്റോ റോഡിൽ വീഴുകയായിരുന്നു. വീണ ഉടനെ ഇയാൾ മരിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
















Comments