ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം തുടങ്ങി. ഇന്ന് നാളെയും രണ്ട് ദിവസങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. റെയിൽവേ അധികൃതരും പൊതുജനങ്ങളും മറ്റ് സ്ഥാപനങ്ങൾക്കും നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്നും അപകടവുമായി ബന്ധപ്പെട്ട ഏത് വിവരവും കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടിരുന്നു. അട്ടിമറി തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ‘അപകടം നടന്ന സാഹചര്യവും ഇതുവരെ ലഭിച്ച എല്ലാ വിവരങ്ങളും കണക്കിലെടുത്താണ് ഈ കേസ് കൂടുതൽ അന്വേഷണത്തിനായി പരിഗണിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് 2,500 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസും ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 275 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments