കോഴിക്കോട്: ട്രെയിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ 20-കാരനാണ് പിടിയിലായത്. ട്രെയിൻ കൊയിലാണ്ടിയിലെത്തിയപ്പോഴാണ് യുവാവ് പിടിയിലായത്.
ട്രെയിൻ കൊയിലാണ്ടി പിന്നിടുമ്പോഴായിരുന്നു സംഭവം. യാത്രാക്കാരനായ പ്രതി കംപാർട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാവിനെ യാത്രക്കാരാണ് പിടികൂടി ആർപിഎഫിന് കൈമാറിയത് .
















Comments