മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമ, സീരിയല്‍ മേഖലകളില്‍ നിറ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ, മകൾ സ്കൂളിൽ പോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യൂണിഫോം ധരിച്ച് മകൾ മാതു സ്കൂളിൽ പോകുന്നത് നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. മക്കളെ സ്കൂളിൽ ഒരുക്കി വിടുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷമാണ് ലക്ഷ്മി പ്രിയ പങ്കുവെയ്‌ക്കുന്നത്.
‘മാതുക്കുട്ടി ഗ്രേഡ് 3-യിലേക്ക്. കഴിഞ്ഞ വർഷത്തെ ഈ കാഴ്ച എനിക്ക് മിസ് ആയി. ഞാൻ ബിഗ് ബോസിൽ ആയിരുന്നതിനാൽ, മാതുന്റെ ബുക്സ് കളക്ട് ചെയ്‌തോ? മുടിയ്‌ക്ക് നീളം ഉള്ളത് കൊണ്ട് പിന്നിക്കെട്ടാൻ ചേട്ടന് അറിയുമോ? പല്ല് ആടി നിന്നത് ഇളകിയോ അങ്ങനെ ഒരു നൂറായിരം ടെൻഷൻ ആയിരുന്നു എനിക്ക്. മാത്രമല്ല, രണ്ട് വർഷത്തിന് ശേഷം സ്കൂളിൽ പോകുവല്ലേ? യൂണിഫോം ഇട്ട ആദ്യ സ്കൂൾ ദിനം കാണാൻ എനിക്ക് കഴിയാത്ത സങ്കടം ആയിരുന്നു കൂടുതൽ. ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം’.
‘ചേട്ടൻ അമ്മ റോൾ ഗംഭീരമാക്കി. മുടി പിന്നാൻ ചേട്ടൻ ഭംഗിയായി പഠിച്ചു. അന്നത്തെ എന്നെപ്പോലെ ഈ കാഴ്ചകൾ മിസ് ആകുന്ന നൂറ് കണക്കിന് പ്രവാസി അമ്മമാരെ നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. അമ്മ റോളും ഗംഭീരമാക്കുന്ന അച്ഛൻമാർക്ക് ആദരവ്. അതികാലത്തുണർന്ന് കുറുമ്പൻ മാരെയും കുറുമ്പത്തികളെയും ഒരുക്കി വിടുന്ന അമ്മമാർക്കും അച്ഛൻമാർക്കും വീടകങ്ങളിലെ രാവിലത്തെ ‘യുദ്ധ’ത്തിന് സാക്ഷ്യം വഹിക്കുന്ന മറ്റ് കുടുംബാംഗങ്ങൾക്കും സ്നേഹം’- എന്നാണ് ലക്ഷ്മി പ്രിയ ഫേയ്സ്ബുക്കിൽ കുറിച്ചത്.
















Comments