കൊച്ചി : കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ചതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . ഇന്ന് വീണ്ടും കെ എസ് ആർ ടി സി യിൽ നടന്ന നഗ്നതാപ്രദർശനത്തിന്റെ വാർത്തയ്‌ക്കൊപ്പമാണ് പണ്ഡിറ്റിന്റെ കുറിപ്പ് .
‘ സവാദിന് കിട്ടിയ പൂമാലയിട്ടുള്ള വൻ സ്വീകരണം കണ്ട് നിരവധി പേർ ആ രീതിയിൽ കുറ്റങ്ങൾ ചെയ്യുന്നു. പോലീസ് അറസ്റ്റ് ചെയ്താലും ജാമ്യം കിട്ടിയാൽ അതോടെ പ്രതിയെ ഹീറോ ആക്കുമെന്നും , കുറേ പേര് പൂമാല ഇട്ടു സ്വീകരിക്കും എന്നൊക്കെ കരുതിയാണ് സാവാദിനെ മാതൃകയാക്കി ഇപ്പൊൾ കുറേ പേര് കുറ്റകൃത്യം ചെയ്യുന്നത്. KSRTC യില് വീണ്ടും പീഡന ശ്രമം. യുവാവ് അറസ്റ്റിൽ.. വീണ്ടും ഹാരാർപ്പണത്തിന് സമയമായി പ്രബുദ്ധ കേരളമേ.. ‘ എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നത് .
ഇന്ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
ബസില്‍വെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments