എഴുതാത്ത പരീക്ഷ പാസായ സംഭവത്തിലും വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും രൂക്ഷവിമർശനവുമായി ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കഷ്ടകാലമായതിനാൽ ആർഷോ പിടിക്കപ്പെട്ടു എന്നേ ഉള്ളൂ. ഇത് പോലെ എത്ര എത്ര ആർഷോമാർ ഗസറ്റഡ് ഓഫീസർമാരായി വിലസിയിട്ടുണ്ടെന്ന് സന്ദീപ് വാചസ്പതി വിമർശിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇങ്ങനെയൊക്കെയാണ് അടിമകളെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…..
”കഷ്ടകാലമായതിനാൽ ആർഷോ പിടിക്കപ്പെട്ടു എന്നേ ഉള്ളൂ. ഇത് പോലെ എത്ര എത്ര ആർഷോമാർ ഗസറ്റഡ് ഓഫീസർമാരായി വിലസിയിട്ടുണ്ട്, ഇപ്പോൾ വിലസുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇങ്ങനെയൊക്കെയാണ് അടിമകളെ സൃഷ്ടിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾ നൽകിയാണ് പ്രബുദ്ധരെ ഉണ്ടാക്കിയിട്ടുള്ളത്. ഇത് നഷ്ടമാകുമെന്ന ഒരു വിഭാഗത്തിന്റെ ആശങ്ക മാത്രമാണ് കമ്മ്യൂണിസത്തിന്റെ ആയുസ്സ് നീട്ടി നൽകുന്നത്.” എന്നാണ് സന്ദീപ് വാചസ്പതിയുടെ വിമർശനം.
നേരത്തെ വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത് വന്നിരുന്നു. എഴുത്താത്ത പരീക്ഷയ്‌ക്ക് മാർക്ക് വന്നതെങ്ങനെ എന്ന് അറിയില്ലെന്നും പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നു എന്നുമായിരുന്നു ആർഷോയുടെ ന്യായീകരണം. പിന്നാലെ ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ ന്യായീകരണവുമായി എസ്എഫ്ഐയും എത്തി.
















Comments