കെ. വിദ്യയ്ക്ക് വേണ്ടി കാലടി സർവകലാശാലയിൽ സംവരണ മാനദണ്ഡം അട്ടിമറിച്ചു: പരാതി പറഞ്ഞ ദളിത് വിദ്യാർത്ഥികളെ പൊതുജനമധ്യത്തിൽ അവഹേളിച്ചു : മുൻ ചാൻസലർ ഡോക്ടർ ധർമ്മരാജ് ആടാട്ടിനെതിരെ ഗുരുതര ആരോപണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കെ. വിദ്യയ്‌ക്ക് വേണ്ടി കാലടി സർവകലാശാലയിൽ സംവരണ മാനദണ്ഡം അട്ടിമറിച്ചു: പരാതി പറഞ്ഞ ദളിത് വിദ്യാർത്ഥികളെ പൊതുജനമധ്യത്തിൽ അവഹേളിച്ചു : മുൻ ചാൻസലർ ഡോക്ടർ ധർമ്മരാജ് ആടാട്ടിനെതിരെ ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 09:47 pm IST
FacebookTwitterWhatsAppTelegram

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ജോലിയിൽ പ്രവേശിച്ച എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ധർമരാജ് അടാട്ടിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. വിദ്യയ്‌ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ്‌സി/എസ് ടി സെല്ലിന് പരാതി നൽകിയതിന് പിന്നാലെ വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും വൈസ് ചാൻസലർ റിപ്പോർട്ട് തള്ളി കളഞ്ഞതായും പരാതികാരെ പൊതുവേദിയിൽ വെച്ച് അപമാനികും വിധം സംസാരിക്കുകയും ചെയ്‌തെന്നും അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ ഡിനു വെയ്ൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ ഡിനു വെയ്‌ലും ഡിസിഎം കോ ഓർഡിനേറ്റർ അനൂരാജിയും ആയിരുന്നു വിദ്യയ്‌ക്കെതിരെ പരാതി നൽകിയത്. തട്ടിപ്പിനും മറ്റുമായി സർവകലാശാല തന്നെ കൂട്ടുനിൽക്കുന്നതിന്റെ ധൈര്യത്തിലാണ് വിദ്യ തുടർന്നും തെറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019-20 കാലഘട്ടത്തിൽ കാലടി സർവകലാശാലയിലെ മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തിൽ 10 സീറ്റുകൾ ആയിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. റിസർച്ച് കമ്മിറ്റി 10 സീറ്റുകളിലേക്ക് ഗവേഷകരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ നോ ട്ടിഫെ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം 5 പേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശുപാർശ നൽകി. ഇത്തരത്തിൽ അഞ്ച് പേരെ പരിഗണിക്കുമ്പോൾ അവസാനത്തെ സീറ്റുകൾ എസ്/എസ്ടി സംവരണ സീറ്റ് ആവേണ്ടതാണ്. എന്നാൽ സംവരണ മാനദണ്ഡം പാലിക്കാതെ വിദ്യയെ 15-ാമതായി കമ്മറ്റി ഉൾപെടുത്തി. ഒരു വിദ്യാർത്ഥിക്കും മാർക്ക് നൽകാതെയാണ് ഈ നടപടികൾ പൂർത്തിയായത് എന്നതിനാൽ സ്ഥാന പ്രകരമല്ല അവസാനത്തെ അഞ്ച് പേരെ ശുപാർശ ചെയ്തത് എന്ന യമണ്ടൻ വാദമാണ് കമ്മിറ്റി പറഞ്ഞത്.

10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് പേർക്ക് ജെ ആറ് എഫ് ഉള്ളതിനാൽ അവരെ സൂപ്പർ ന്യൂമററി ആയി കണക്കാക്കി കൊണ്ട് ഗവേഷണത്തിനു വിജ്ഞാപനം ഇറക്കി. ജെആർഎഫ് ഇല്ലാതിരുന്ന വിദ്യ മേൽപറഞ്ഞ റിസർച്ച് കമ്മറ്റിയുടെ രേഖ ആർടിഐ ആക്ട് പ്രകാരം ആവശ്യപ്പെട്ടു. ഡീൻ വെയ്‌ലും ഇതേ രേഖ വിദ്യയ്‌ക്ക് മുൻപായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈസ് ചാൻസലറുടെ ഓഫീസിൽ നിന്നും പ്രത്യേകം സമ്മർദ്ദം ചെലുത്തി പിറ്റേന്ന് തന്നെ വിദ്യയ്‌ക്ക് രേഖ ലഭ്യമാക്കി. തനിക്ക് 20 ദിവസം കഴിഞ്ഞാണ് ഇതേ രേഖ ലഭിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വൈസ് ചാൻസലറുടെ ഓഫീസ് ഉപയോഗിച്ച് അടിയന്തരമായി ലഭിച്ച രേഖ ഉപയോഗിച്ച് തന്നെ ഗവേഷണത്തിന് പരിഗണിക്കണം എന്ന് വിദ്യ സർവകലാശാലയ്‌ക്ക് ഡിനു നിവേദനം സമർപ്പിച്ചു. തുടർന്ന് ഈ നിവേദനം പരിഗണിക്കാൻ ആവശ്യപെട്ടു ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു. സ്വാഭാവിക നടപടി ക്രമം എന്ന രീതിയിൽ കോടതി വിദ്യ സമർപിച്ച നിവേദനം നിയമാനുസൃതമായി പരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ സർവകലാശാലക്ക് നിർദ്ദേശം നൽകുന്നു. ഈ അവസരം കൃത്യമായി ഉപയോഗിച്ച് വിദ്യയ്‌ക്ക് വൈസ് ചാൻസലർ കോടതി നിർദ്ദേശ പ്രകാരം എന്ന നിലയിൽ സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് സീറ്റ് നൽകുന്നു.

ഡിനു വെയ്ലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തുടർന്ന് സർവകലാശാലയുടെ എസ്‌സി/എസ്ടി സെൽ മുൻപാകെ ഡീനും പരാതി സമർപ്പിച്ചു. തെളിവെടുപ്പ് നടത്തി സംവരണ തത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്‌ക്ക് പ്രവേശനം നൽകിയതെന്നും വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പ്രസ്തുത റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി കളയുകയാണുണ്ടായത്.വർഷ എന്ന ദളിത് വിദ്യാർഥിനിയ്‌ക്ക് നിയമ സഹായം നൽകി ഹൈകോടതിയെ സമീപിച്ചെങ്കിലും സർവകലാശാല അനുകൂല നിലപാട് സ്വീകരിച്ചില്ല. വിദ്യാർത്ഥി രാഷ്‌ട്രീയം എന്നത് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദ്യ ഓർക്കേണ്ടതുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

അറിയപ്പെടുന്ന ഇടതുപക്ഷ ബുദ്ധി ജീവിയായ ഡോക്ടർ ധർമ്മരാജ് ആടാട്ട് മാർക്‌സിസ്റ്റ് പാർട്ടിയുടെ നോമിനിയായിട്ടാണ് കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ എത്തിയത്. ധർമ്മരാജിന്റെ ഭാര്യ ഡോക്ടർ റീജ ധർമ്മരാജും കാലടി സർവകലാശാലയിലെ അധ്യാപികയായിരുന്നു. ധർമ്മരാജിന്റെ കാലത്ത് നിരവധി വിവാദ സംഭവങ്ങൾ കാലടി സർവ്വകലാശാലയിൽ അരങ്ങേറിയിരുന്നു.അന്നത്തെ സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയ്‌ക്ക് മലയാളം അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നൽകിയതും ഈ കാലത്താണ്.

Tags: K VidhyaFB Post
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies