തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഴിച്ചിറക്കിയ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുകളുമായി എജി. മേക്ക് ഇൻ ഇന്ത്യ സാമഗ്രികൾ വേണം ഉപയോഗിക്കാൻ എന്നത് നിർബന്ധ മാനദണ്ഡമാണ്. എന്നാൽ ഇതെല്ലാം കെ ഫോൺ ലംഘിച്ചു എന്ന് എജി പറയുന്നു. കേബിളിന്റെ പല ഭാഗങ്ങളും എത്തുന്നത് ചൈനയിൽ നിന്നാണ്. ഇത് നിയമപരമായി തെറ്റാണ്. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് സംശയമുണ്ട്.
കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ അനർഹമായ സഹായമാണ് നൽകിയത്. പദ്ധതിക്ക് വേണ്ടുന്ന കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കെ ഫോൺ ഉദ്ഘാടനം ചെയ്തത്. കെസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
കെഫോൺ പദ്ധതി വഴി വരുമാന മാർഗ്ഗം കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ വില ആറിരട്ടിയായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ സേവനം. വാണിജ്യ കണക്ഷനുകൾ നൽകി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാർക്ക് കേബിളുകളും പാട്ടത്തിന് നൽകും.
Comments