കണ്ണൂർ : മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം ദുർവ്യാഖ്യാനം ചെയ്യരുതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ . മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരായ ആരോപണങ്ങളെ എല്ലാവരും ചേർന്നാണ് പ്രതിരോധിക്കുന്നത് . കേരളത്തിലെ ജനങ്ങളാകെ പിണറായിയുടെ ഫാൻസായി മാറിയിരിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു .
പ്രതിച്ഛായയെ കുറിച്ച് ആലോചിച്ച് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും , മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ആരും പ്രതിരോധിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശം .
ഒന്നാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കെതിരെ എന്ത് ആരോപണമുയര്‍ന്നാലും അതിനെ തടുത്ത് നിര്‍ത്താന്‍ ജി സുധാകരനും, തോമസ് ഐസകുമൊക്കെ ഉണ്ടാകുമായിരുന്നു. എന്നാല്‍ രണ്ടാം പിണറായി മന്ത്രി സഭയില്‍ അത്തരത്തിലൊരു പിന്തുണയും മന്ത്രിമാരില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭിക്കുന്നില്ലന്ന വിമര്‍ശനമാണ് പിണറായിയുടെ മരുമകന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഉയര്‍ത്തിയത്.
Comments