പാട്‌ന: ബിഹാറിലെ റോഹ്താസിൽ സോൻ നദിയ്‌ക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ ബാലന് ദാരുണാന്ത്യം. 12-കാരനെ കാണാതായിട്ട് രണ്ട് ദിവസമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പാലത്തിൽ കുടുങ്ങി കിടക്കുന്ന വിവരം ലഭിച്ചത്. പിന്നാലെ പോലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 14 മണിക്കൂർ നേരത്തെ ശ്രമഫലത്തിനൊടുവിൽ കുട്ടിയെ രക്ഷിച്ചതിന് പിന്നാലെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
https://twitter.com/ANI/status/1666772735379505152?s=20
ഖിരിയവാൻ ഗ്രാമവാസിയാണ് കുട്ടി. കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം അടുത്ത ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സോൻ പാലത്തിൽ ഒരു കുട്ടി കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് കാണാതായ കുട്ടിയാണ് കുടുങ്ങി കിടക്കുന്നതെന്ന വിവരം മനസിലായത്.
നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണതിൽ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. 2014-ൽ നിതീഷ് കുമാർ തറക്കല്ലിട്ട് നിർമാണം ആരംഭിച്ച പാലം രണ്ട് തവണയാണ് തകർന്നുവീണത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
















Comments