ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ളവരുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടി. ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധം സുക്ഷിക്കുന്നവരുടെ 125 സ്വത്തുക്കളാണ് ജമ്മു കശ്മീർ പോലീസ് പിടിച്ചെടുത്തത്. തീവ്രവാദത്തിന് പണം കണ്ടെത്താനാണ് സ്വത്തുക്കൾ ഉപയോഗിച്ചിരുന്നത്.
തീവ്രവാദ കേസിലെ അന്വേഷണങ്ങളുടെ ഫലമായാണ് ബിനാമി പേരിൽ സമ്പാദിച്ച സ്വത്തുക്കൾ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജമ്മു കശ്മീരിൽ മാത്രം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള 188 സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതും ഉടൻ കണ്ടുകെട്ടും.
തീവ്രവാദ നിരോധന നിയമത്തിലെ 8, 25 വകുപ്പുകൾ പ്രകാരമാണ് സ്വത്തുക്കൾ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം, ജമ്മു കശ്മീരിൽ മാത്രം നിരോധിത ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ മൂന്ന് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
Comments