പരേഷ് റാവലും അക്ഷയ് കുമാറും ഒന്നിച്ച ‘ഓ മൈ ഗോഡ്’ എന്ന സിനിമയുടെ ആദ്യഭാഗം സൂപ്പർഹിറ്റായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘ഓ മൈ ഗോഡ് 2’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഇതോടൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓ മൈ ഗോഡ് 2 എന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. ‘ഓ മൈ ഗോഡ്’ ആദ്യ ഭാഗത്തിൽ കൃഷ്ണന്റെ വേഷത്തിലായിരുന്നു അക്ഷയ് കുമാർ . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ രുദ്രദേവന്റെ വേഷത്തിലാണ് അക്ഷയ് എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. പോസ്റ്ററിൽ നീണ്ട ജട, ദേഹത്ത് ഭസ്മം, കഴുത്തിൽ രുദ്രാക്ഷമാല എന്നിവയുള്ള അക്ഷയെയാണ് കാണാനാകുക.
2012ലാണ് ‘ഓ മൈ ഗോഡ്’ പുറത്തിറങ്ങിയത്. അക്ഷയ് കുമാറും പരേഷ് റാവലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഓ മൈ ഗോഡ്’ രണ്ടാം ഭാഗത്തിൽ പരേഷ് റാവലിന് പകരം പങ്കജ് ത്രിപാഠി എത്തും
















Comments