ലണ്ടൻ: മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചിരുന്നെന്ന് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന വിഷയത്തിൽ പാർലമെന്റ് സമിതി അന്വേഷണം നടത്തുകയാണ്. തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാൽ 10 ദിവസം വരെ സസ്‌പെൻഷൻ ലഭിച്ചേക്കാം. ഇതിനിടെയാണ് എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചത്.
സമിതിയുടെ റിപ്പോർട്ട് വരാനിരിക്കെ ആയിരുന്നു ബോറിസ് ജോൺസിന്റെ രാജി. പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യമാണെന്ന് ബോറിസ് തന്റെ നീണ്ട രാജിക്കുറിപ്പിൽ പറഞ്ഞു. എന്നാൽ തന്നെ പുറത്താക്കാൻ കുറച്ചുപേർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോറിസ് ജോൺസൺ പാർട്ടിഗേറ്റ് എന്നറിയപ്പെട്ട വിവാദത്തിന്റെ പേരിൽ പ്രാധാനമന്ത്രിയായിരിക്കെ പാർലമെന്റിൽ ക്ഷമാപണം നടത്തേണ്ടി വന്നിട്ടുണ്ട്. ഇതിനു പിന്നാലെ മന്തിമാരുടെ പിൻതുണനഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ രാജി വെക്കുകയായിരുന്നു.
Comments