ബെംഗളൂരു: അപമര്യാദയായി പെരുമാറിയ യുവാവിനെ ജനം നോക്കി നിൽക്കേ ചെരുപ്പൂരി തല്ലി കോളേജ് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. കോളേജ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് സംഭവം. യുവാവ് പെൺകുട്ടിയെ പിന്തുടർന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു.
നടുറോഡിൽ വെച്ച് യുവാവിന്റെ തലയിലും മുഖത്തും ചെരിപ്പ് കൊണ്ട് അടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടികൊണ്ട് അവശനയായ ഇയാൾ വിട്ടയക്കണമെന്ന് കേണപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഗ്രാമവാസികൾ നോക്കി നിൽക്കേയാണ് സംഭവം. ഗ്രാമവാസികളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടാനായത്.
Comments