മുംബൈ: മഹാരാഷ്‌ട്ര ധൂലെ നഗരത്തിലെ ടിപ്പുവിന്റെ അനധികൃത സ്മാരകം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ച് നീക്കി. ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) യുടെ നേതൃത്വത്തിലാണ് അനധികൃതമായി
സ്മാരകം പണിതുയർത്തിയത്. വഡ്ജായി റോഡിന് നടുവിലാണ് ടിപ്പുവിന്റെ സ്മാരകം സ്ഥാപിച്ചത്. പ്രാദേശിക ഹിന്ദുക്കൾ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻസിപ്പൽ കോർപ്പറേഷന്റെ നടപടി.
എംഎൽഎയായ ഡോ. ഫാറൂഖ് അൻവർ ഷായ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാണമെന്നാവശ്യപ്പെട്ട് ബിജെപി പ്രാദേശിക ഘടകം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയിരുന്നു. ധൂലെ നഗരത്തിലെ ഗതാഗത കുരിക്കിന് ഇടയാക്കുന്ന് വിധത്തിൽ റോഡിന് മദ്ധ്യേ ചത്വരത്തിലാണ് സ്മാരകം നിർമ്മിച്ചത്. സർക്കാർ അനുമതിയില്ലാതെ ഹിന്ദു വിരുദ്ധ സ്വേച്ഛാധിപതി ടിപ്പുവിന്റെ സ്മാരകം നിർമ്മിച്ച് ധൂലെ സിറ്റി എംഎൽഎ ഡോ. ഫാറൂഖ് ഷാ ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തുകയും തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ബിജെപി പ്രദേശിക ഘടകം ആരോപിച്ചു.
ബിജെപി കോർപ്പറേഷൻ കൗൺസിലർമാർ, പ്രാദേശിക ഹിന്ദു സംഘടനകൾ എന്നിവരുടെ പ്രതിഷേധത്തെത്തുടർന്ന്, അനധികൃത കെട്ടിടം നീക്കം ചെയ്യാൻ കോർപ്പറേഷൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞദിവസം ധൂലെ സിറ്റിയിലെ മൊഗലായ് പരിസരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ സമൂഹ്യ വിരുദ്ധരുടെ അതിക്രമിച്ച് കടന്നിരുന്നു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ധൂലെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ പോലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
















Comments