ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ 1.50 കോടി രൂപ മുടക്കി മറൈൻ എൻജിനീയർ നിർമിച്ച കപ്പലിന്റെ ആകൃതിയിലുള്ള വീട് കണ്ട് അമ്പരക്കുകയാണ് നാട്ടുകാർ.42 കാരനായ സുഭാഷ്15 വർഷമായിചരക്ക് കപ്പലിൽ എഞ്ചിനീയറായി തൊഴിൽ ചെയ്യുന്നു . ശുഭശ്രീയാണ് ഭാര്യ. അവർക്ക് രണ്ട് പെൺമക്കളുണ്ട്.
ഭർത്താവ് ജോലി ചെയ്യുന്ന കപ്പൽ കാണാൻ ശുഭശ്രീക്ക് കൊതിയായി. ചരക്ക് കപ്പലായതിനാൽ ഭാര്യയെ കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ കപ്പൽ പോലെ ഒരു വീട് പണിയാമെന്ന് സുഭാഷ് വാഗ്ദാനം ചെയ്തു. അത് നിറവേറ്റാൻ 4000 ചതുരശ്ര അടി സ്ഥലം വാങ്ങി കപ്പൽ രൂപകല്പനയിൽ ഒരു വീട് പണിതു. 1.50 കോടിയാണ് ചെലവ്.
വീടിന്റെ പുറംഭാഗം ഒരു കപ്പൽ പോലെയാണ്. വീടിനു ചുറ്റും കിടങ്ങ് പോലെ നിർമ്മിച്ച് അതിൽ വെള്ളം നിറക്കാം. അങ്ങനെയാണ് വെള്ളത്തിലുള്ള കപ്പൽ പോലെ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ താഴത്തെ നിലയിൽ ഹാൾ മാത്രമാണുള്ളത്.കപ്പലിന്റെ മുകളിലെ ഡെക്കിലേക്ക് പോകാനുള്ള ഗോവണി പോലെ പടികൾ ക്രമീകരിച്ചിരിക്കുന്നു. നീന്തൽക്കുളവും ജിമ്മും അടക്കം ആറ് പ്രത്യേക മുറികളാണുള്ളത്.കപ്പലിൽ ഇരുന്ന് യാത്ര ചെയ്യുന്ന അനുഭവം നൽകുന്നുണ്ട് രണ്ടാം നില. കപ്പൽ ഓടിക്കുന്നത് പോലെ നാല് വശങ്ങളിലും ഗ്ലാസ് വാതിലുകളോടെയാണ് രണ്ടാം നില ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്‌ട്രിക് ലൈറ്റുകളും വിമാനത്തിലേതിന് സമാനമാണ്. വീട്ടിലെ അംഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ചേർന്ന് ബോട്ട് ഹൗസിന് ‘എസ് 4’ എന്നാണ് സുഭാഷ് പേരിട്ടിരിക്കുന്നത്. മറൈൻ എഞ്ചിനീയറായ സുഭാഷ് കപ്പൽ പോലെ ഒരു വീട് പണിതത് നാട്ടിലാകെ സംസാരവിഷയമായി മാറിയപ്പോൾ ഈ വീട് കാണാൻ ജനപ്രവാഹമാണ്. സോഷ്യൽ മീഡിയയിലും ഈ വീടിന്റെ കഥകൾ ധാരാളമായി പരക്കുന്നുണ്ട്.
തമിഴ് നാട്ടിലെ കടലൂർ വണ്ണാരപാളയത്ത് മുത്തുനഗർ സിംഗാരത്തോപ്പിലാണ് ഈ കപ്പൽ വീടുള്ളത്. തമിഴ് ദിനപത്രങ്ങളൊക്കെ ഈ വീടിന്റെ കഥകൾ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments