ശനി ഗ്രഹത്തെ കുറിച്ച് പറഞ്ഞാൽ തീരില്ല. ഹൈന്ദവ വിശ്വാസത്തിൽ മാത്രമല്ല ശനി ദേവൻ ഉള്ളത്. റോമൻ ഇതിഹാസങ്ങളിൽ ശനി ഭഗവാൻ തൊഴിലാളി വർഗത്തിന്റെയും, കൃഷിക്കാരുടെയും കഷ്ടപെടുന്നവരുടെയും ദേവനാണ്. എല്ലാ വർഷവും ഡിസംബർ 17 മുതൽ ഒരാഴ്‌ച്ച അവർ ശനിദേവന്റെ ഉത്സവമായി ആഘോഷിക്കുന്നു. അവിടെ ഈ കാലയളവിൽ ജയില്പുള്ളികളുടെയും കുറ്റവാളികളുടെയും ശിക്ഷ ഇളവ് ചെയ്യാറുണ്ട്. കുറ്റവാളികളെ ശിക്ഷയ്‌ക്കു വിധിക്കാറുമില്ല.
ദാരിദ്ര്യം, അപമാനം, ആപത്തു, നീചസംസർഗം, അലസത, കാരാഗൃഹവാസം, ബന്ധനം, ഓർമ്മക്കുറവ്, നാശം, വാതരോഗം, അവഗണന, പുറംതള്ളപ്പെട്ട അവസ്ഥ, അവിശ്വാസം, അധാർമികത, അന്ധകാരം, മരണം ഇവയെല്ലാം പ്രതിനിധികരിച്ചും വൈകിപ്പിക്കൽ, നിരാശ, അപശ്രുതി, കഷ്ടത, അഭിപ്രായഭിന്നത, നിരാശയോടുള്ള കാത്തിരുപ്പ് ഇവയുടെയെല്ലാം പ്രതീകമായും ശനി അറിയപ്പെടുന്നു.
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഈ ഗ്രഹത്തിന്റെ സാംസ്കാരിക വൈഭവത്തെയും പ്രതാപത്തെയും തിരിച്ചറിയാനും വിലയിരുത്താനുമായി ധരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ ഫലമായി ശനിയുടെ അളക്കാൻ കഴിയാത്ത അഗാധമായ ശക്തിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമായ ശനി ക്ഷമയോടെ കാത്തിരിക്കേണ്ടതെങ്ങനെ എന്ന് നമ്മെ പഠിപ്പിക്കുന്നു. അവനവന്റെ കർമ്മഫലം കൃത്യമായ വിധിയെഴുത്തിലൂടെ നടപ്പാക്കി നൽകുന്നത് ശനിയാണ്. നിനച്ചിരിക്കാത്ത സമയത്തു പെട്ടെന്ന് സൗഭാഗ്യം തരാനും ശനിക്ക് കഴിവുണ്ട്. തന്നെ ബഹുമാനിക്കുന്ന ഏതൊരാൾക്കും ശനി ആനൂകൂല്യങ്ങൾ നൽകും. ശനിയെ ഭയപ്പെടുകയല്ല , ബഹുമാനിക്കുകയാണ് വേണ്ടത്.
ഒരു രാശിയില്‍ ശനിദേവന്റെ സാന്നിധ്യം രണ്ടര വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ശനി ഇപ്പോള്‍ തന്റെ സ്വന്തംരാശിയായ കുംഭത്തിലാണ് വസിക്കുന്നത്. ഈ വരുന്ന ജൂണ്‍ 17ന് രാത്രി 10.48ന് ശനി വക്രഗതിയില്‍ സഞ്ചരിച്ചു തുടങ്ങും. ഈ വക്രഗതി 12 രാശിക്കാരിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ശനി മികച്ച ഫലങ്ങള്‍ നല്‍കാന്‍ കാരണമാകും.
വക്രഗതി എന്നാല്‍ പിന്തിരിപ്പന്‍ ചലനം എന്നാണ്. പിന്നോട്ടില്ല യാത്ര എന്ന് പറയാം. ശനിയുടെ ഈ പിന്തിരിപ്പന്‍ ചലനം 2023 നവംബര്‍ 4 വരെ നിലനില്‍ക്കും, കുംഭ രാശിയിൽ തന്നെ വക്രഗതി സംഭവിക്കുന്നു. അതിനുശേഷം അത് കുംഭത്തില്‍ നേര്‍രേഖയില്‍ നീങ്ങിത്തുടങ്ങും. അതായത് 141 ദിവസത്തേക്ക് ശനി പിന്തിരിപ്പനായി സഞ്ചരിക്കും.
മിഥുന മാസം (2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ) നിങ്ങൾക്കെങ്ങനെ…( ക്ലിക്ക് ചെയ്യുക )…
ശനിയുടെ വക്രഗതി സഞ്ചാരം മൂലം രാജ്യത്തും ലോകത്തും വരുന്ന മാറ്റങ്ങള്‍: രാജ്യത്തും ലോകത്തും ശനിയുടെ വക്രഗതി വളരെ വലിയ സ്വാധീനം ഉണ്ടാക്കും. രണ്ടര വര്‍ഷത്തോളം ശനി സ്വരാശിയില്‍ താമസിക്കും. അതുകൊണ്ട് തന്നെ ഈ മാറ്റം രാജ്യത്തിന് ഗുണകരമായിരിക്കും. ഈ സമയം കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കും. വിപണിയില്‍ വൻ കുതിപ്പിന് സാധ്യതയുണ്ട്.
രാജ്യാന്തര തലത്തില്‍ രാജ്യം പുരോഗതി പ്രാപിക്കും.ഇന്ത്യയുടെ യശസ്സ് ഈ കാലയളവിൽ ആഗോളതലത്തിൽ ഉയർന്നു നിൽക്കും. എന്നാൽ ഘോരമായ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇത് തിരിച്ചടിക്കും. ഈ കാലയളവില്‍ തീവ്രവാദ സംബന്ധമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചേക്കാം. സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ സൂക്ഷിക്കണം. അവരുടെ സുരക്ഷയും ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്ത് അസ്ഥിരത വര്‍ദ്ധിച്ചേക്കാം. രാജ്യത്തും ലോകത്തിലും ശനി വക്രഗതിയുടെ സ്വാധീനം ഉണ്ടാകും. രോഗചികിത്സയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും. പുതിയ മരുന്നുകളും സാങ്കേതിക വിദ്യകളും വികസിപ്പിക്കും. അധികാര സ്ഥാനത്തില്‍ മാറ്റങ്ങളുണ്ടാകും.
ചില ലോകരാജ്യങ്ങളുടെ അതിര്‍ത്തികളില്‍ പുതിയ സംഘര്‍ഷങ്ങൾ ആരംഭിക്കും. പ്രക്ഷോഭം, അക്രമം, പിക്കറ്റിംഗ്, സമരം, ബാങ്ക് കുംഭകോണം, വിമാനാപകടം, തീവെപ്പ് തുടങ്ങിയ സാഹചര്യങ്ങള്‍ ലോകത്ത് ഉണ്ടായേക്കാം. പ്രകൃതിക്ഷോഭത്തോടൊപ്പം അഗ്നിബാധ, ഭൂകമ്പം, വാതക അപകടം, വിമാനാപകടം എന്നിവയ്‌ക്കുള്ള സാധ്യത ഏറെയാണ്.
വക്രഗതിയിലുള്ള ശനിയുടെ പ്രഭാവം ചിലർക്ക് ശനിയുടെ ശുഭഫലങ്ങൾ നൽകും. ഇതുമൂലം ചിലരുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കും. ജോലിയിൽ ചിലര്‍ക്ക് സ്ഥലംമാറ്റം വരാന്‍ ഇടയുണ്ട്. പ്രമോഷന്‍ നേടാന്‍ അവസരമുണ്ടാകും. ജോലിയുടെ ഉത്തരവാദിത്തം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ശനിയുടെ അശുഭഫലം മൂലം ചിലര്‍ക്ക് കാലിലോ എല്ലിലോ ക്ഷതം സംഭവിക്കാം. സാമ്പത്തിക സ്ഥിതി മോശമാകും. ലോണ്‍ എടുക്കേണ്ടി വന്നേക്കാം. ജോലിയില്‍ ഇടയ്‌ക്കിടെ അനു കൂലമല്ലാത്ത മാറ്റങ്ങളുണ്ടാകും.
ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള പൊതുഫലം: ഓരോരുത്തരുടെ ഗ്രഹസ്ഥിതി പോലെ ഈ ഫലങ്ങൾ കൂടിയും കുറഞ്ഞു വരും. ജാതകത്തിൽ ശനി വക്രഗതിയിൽ നിൽക്കുന്നവർക്ക് ഗുണഫലങ്ങൾ മൂന്നിരട്ടികൂടും. ഒരു ജ്യോതിഷിയെ കൊണ്ട് ജാതകം നോക്കി ശനി ദശ ഉള്ളവരും ശനിയുടെ ദശാപഹാരങ്ങളും ഉള്ളവർ ശനിയുടെ ഉച്ച- നീച -അവസ്ഥ നോക്കി വേണ്ട പരിഹാരങ്ങൾ ചെയ്താൽ ജീവിതത്തിൽ നല്ല രീതിയിലുള്ള പുരോഗതി ദൃശ്യമാകും.
ശനിയുടെ ഗുണഫലങ്ങൾ നടക്കുന്ന സമയത്തു വിനയം കൈവിടാതെ ഇരിക്കുക. നല്ല സമയത്തു പണവും പ്രതാപവും തരുമ്പോൾ അഹങ്കാരം കാണിക്കുന്നവരെ ശനിഭഗവാൻ തിരഞ്ഞു പിടിച്ചു ശിക്ഷിക്കും തർക്കമില്ല.
മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)
ശനിയുടെ വക്രഗതി മേട രാശിക്കാരെ സംബന്ധിച്ച് പല കാര്യങ്ങളിലും പുനർചിന്തനം നടത്തുന്ന സമയം ആണ്. വിവാഹിതരായവർ കുടുംബ ജീവിതത്തിലെ പാകപ്പിഴകൾ മാറ്റി ഒത്തുചേരും. ജോലിയിൽ പറ്റിയ തെറ്റ് തിരുത്താൻ അവസരം ഉണ്ടാകും. വിദ്യാർത്ഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്താനും തുടർ പഠനത്തിനും ഉള്ള സാഹചര്യം വന്നുചേരും. വ്യക്തി ബന്ധങ്ങൾ നല്ലപോലെ കാത്തുസൂക്ഷിക്കുക. ശനിയെ പ്രീതിപ്പെടുത്തി കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കാവുന്ന അസുലഭവസരം ആണ് ഈ രാശിക്കാർക്ക് വന്നിരിക്കുന്നത്.
ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
ശനിയുടെ വക്രഗതി ഇടവ രാശിക്കാർക്ക് നല്ല പോലെ ഗുണം ചെയ്യും. ശനി വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും, ഇത് ഈ രാശിക്കാരുടെ കരിയറിന് പ്രത്യേകിച്ച് ശുഭകരമായിരിക്കും. പഴയ ജോലി സ്ഥലത്തു നിന്നും വീണ്ടും വാഗ്‌ദാനം വരും. അധ്വാന ഭാരം കൂടുമെങ്കിലും അതിന് തക്ക പ്രതിഫലം കിട്ടും. ഇത്തരക്കാർക്ക് സ്ഥാനക്കയറ്റം, ജോലി സ്ഥലമാറ്റം, വസ്തു വകകൾ വാങ്ങാനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. മറ്റു ഗ്രഹസ്ഥിതി കൂടി നോക്കി കൃത്യമായ വഴിപാടുകൾ നടത്തിയാൽ നിശ്ചയമായും ഇവരുടെ ജീവിതം ഔന്നത്യത്തിൽ എത്തും.
മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ശനിയുടെ വക്രഗതിയിൽ ഈ രാശിക്കാർക്ക് നല്ല സമയം തെളിയും. നിങ്ങൾക്ക് ഒരു നീണ്ട യാത്രയ്‌ക്ക് സാധ്യതയുണ്ടാകും. ഇതിലൂടെ നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങളും നൽകും. എന്നിരുന്നാലും വാഹനങ്ങൾ ഓടിക്കുമ്പോൾ ആവേശം കാണിക്കാതെ ജാഗ്രത പുലർത്തുക. അപ്രതീക്ഷിതമായി പുതിയ ജോലി കണ്ടെത്താൻ കഴിയും. കര്‍മ്മരംഗത്ത് നല്ല ലാഭവും പുരോഗതിയും ലഭിക്കും. എല്ലാ പരിശ്രമങ്ങള്‍ക്കും തൃപ്തികരമായ പ്രതിഫലം ലഭിക്കും. പുതിയ ഭവനം, വാഹനം എന്നിവ വന്നുചേരും. സര്‍ക്കാര്‍ മേഖലയില്‍ വന്‍ വിജയം കൈവരിക്കും. രാശി പ്രകാരം തനിക്കു അനിയോജ്യമായ തൊഴിൽ മേഖല കണ്ടെത്തി തന്റെ താല്പര്യമുള്ള തൊഴിലുമായി സമന്വയിപ്പിച്ചു നൂറുമേനി വിജയം നേടാൻ മുന്നോട്ട് പോകാൻ പറ്റിയ സമയം ആണ്.
കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടക രാശിക്കാരെ സംബന്ധിച്ച് ശനിയുടെ വക്രഗതി സമ്മിശ്രമാണ്, എങ്കിലും പെരുമാറ്റത്തിൽ മുൻ കരുതൽ വേണം. വിവാഹ ബന്ധത്തിൽ മുന്നേ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പല മാർഗങ്ങളിലൂടെയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. ശനിദേവന്‍ നിങ്ങളുടെ രാശിയില്‍ എട്ടാം ഭാവത്തില്‍ ശനി പിന്‍വാങ്ങുമ്പോള്‍ അത് ശുഭകരമായി കണക്കാക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഓരോ ജോലിയും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. മറ്റൊരാളുടെ കീഴിലെ ജോലിക്കാരനാണെങ്കില്‍ അശ്രദ്ധ ഒട്ടും പാടില്ല. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിക്ഷേപങ്ങള്‍ ശ്രദ്ധിച്ച് മതി. നിങ്ങൾക്ക് പുതിയ ബിസിനെസ്സ് ആശയങ്ങൾ വരും. ജീവിതപങ്കാളിയുടെയോ അവരവരുടെയോ സ്വത്തുതർക്കങ്ങളില് മൗനം പാലിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കേണ്ടി വരും. ആരോഗ്യം ചെക്ക് അപ്പ് നടത്തി ഉറപ്പിക്കുന്നത് വലിയ രോഗങ്ങളെ നേരിടാൻ ഉപകാരപ്പെടും. അടുത്ത 141 ദിവസം വളരെ ജാഗ്രതയോടെ ജീവിക്കുക. ഗ്രഹസ്ഥിതി നോക്കി യഥാശക്തി പരിഹാരം ചെയ്യുന്നത് രക്ഷ നൽകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ചിങ്ങം രാശിക്കാർക്ക് ശനിയുടെ വക്രഗതി ശുഭഫലം നൽകും. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും, ബിസിനസുകാർക്ക് സമയം വളരെ അനുകൂലമായിരിക്കും, ബിസിനസ്സ് വളരും, ചെറു യാത്രകൾ ഉണ്ടാകും, ദാമ്പത്യത്തില്‍ ആനന്ദവും സമാധാനവും അനുഭവിക്കാന്‍ സാധിക്കും. പൊതുരംഗത്ത് അംഗീകാരവും കീര്‍ത്തിയും നേടും. വസ്തുവകകളുടെ ക്രയ വിക്രയങ്ങളിലൂടെ ധനം സമ്പാദിക്കാന്‍ സാധിക്കും. രോഗ ദുരിതങ്ങള്‍ ഒഴിഞ്ഞ് ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ ശാന്തിയും സംതൃപ്തിയും ലഭിക്കും. ശനിയുടെ ഗുണഫലങ്ങൾ നടക്കുന്ന സമയത്തു വിനയം കൈവിടാതെ ഇരിക്കുക. നല്ല സമയത്തു പണവും പ്രതാപവും തരുമ്പോൾ അഹങ്കാരം കാണിക്കുന്നവരെ ശനിഭഗവാൻ തിരഞ്ഞു പിടിച്ചു ശിക്ഷിക്കും തർക്കമില്ല. വന്നു ചേരുന്ന ഭാഗ്യങ്ങൾ നിലനിൽക്കുന്ന രീതിയിൽ ബുദ്ധിപൂർവം കാര്യങ്ങൾ ചെയുക.
കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)
ശനിയുടെ വക്രഗതി കന്നി രാശിക്കാർക്ക് തിരിച്ചു കിട്ടാനുള്ള പണം വന്നു ചേരാൻ സാധ്യത ഉണ്ട്. മുടങ്ങിപ്പോയ വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഉണ്ടാകും. പഴയ പ്രേമബന്ധങ്ങൾ വീണ്ടും തിരിച്ചു വരാനുള്ള സാഹചര്യം ഉണ്ടാവും. അധ്വാനം കൂടുന്ന സമയം ആണ് എങ്കിലും അതിനുള്ള ഫലം ലഭിക്കും എന്നത് വലിയ അനുഗ്രഹം ആണ്. സംസാരം വളരെ അധികം സൂക്ഷിക്കുക. ഓഹരി വിപണി പോലുള്ള ഊഹക്കച്ചവടങ്ങളില്‍ നിന്ന് ലാഭത്തിന് യോഗമുണ്ട്. സംരംഭ മേഖലയിലുള്ളവര്‍ക്ക് ലാഭമുണ്ടാകും. തൊഴില്‍പരമായ പല പുതിയ ഉത്തരവാദിത്തങ്ങളും ഇവര്‍ക്കുണ്ടാകും. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കാണും. ഏത് മേഖലയിലും വിജയമുണ്ടാകും. കര്‍മ്മരംഗത്ത് പലരുടെയും പിന്തുണ ലഭിക്കും. ഈ സുവർണ കാലം അതിന്റെ പാരമ്യതയിൽ തന്നെ അനുഭവിക്കാൻ വേണ്ട കാര്യങ്ങൾ യുക്തി പൂർവം ചെയുക.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
ശനിയുടെ വക്രഗതി തുലാം രാശിക്കാരെ സംബന്ധിച്ച് അവർക്ക് പിതൃക്കളുടെ അനുഗ്രഹവും ഈശ്വരാധീനവും കൂടുന്ന സമയം ആണ്. ആരോഗ്യകാര്യങ്ങളിൽ നല്ല മാറ്റം അനുഭവപ്പെടും. ധനസ്ഥിതി ഉയരും. മാനസീകമായി ഉണ്ടായിരുന്ന പല ബുദ്ധിമുട്ടുകളും മാറും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഉണ്ടാവും. മാതൃ സ്ഥാനത്തു നിൽക്കുന്ന ആളുകളുടെ സ്വത്തുകളിൽ ഇടപെടരുത് അതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ദാമ്പത്യ സുഖം ഉണ്ടാവും എന്നിരുന്നാലും തെറ്റിദ്ധാരണകള്‍ വളരാതേ സൂക്ഷിക്കുക. പഴയ ചില ബന്ധങ്ങൾ വീണ്ടും തിരിച്ചുവരും, ജോലിയില്‍ ഉയർച്ച ഉണ്ടാവും. അപ്രതീക്ഷിതമായി മക്കളുടെ വിവാഹം നടക്കാനും മക്കൾ ഒരുമിച്ച് വിദേശത്തു കഴിയാനും യോഗമുണ്ട്. അമ്മയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ജാതകം ഗ്രഹിച്ചു മാതൃ ദുഃഖ യോഗം ഉള്ളവർ പരിഹാരം ചെയുക.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ജീവിതത്തിൽ എന്തെന്നില്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ആശയകുഴപ്പങ്ങൾ മാറും. മനസ്സ്, ബുദ്ധി എന്നിവയിൽ തെളിച്ചം ഉണ്ടാവും. അപ്രതീഷിതമായി പലകാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. കാര്യങ്ങൾ അനുകൂലമായി ഭവിക്കും. കടബാധ്യത കുറയും. ദാമ്പത്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറും. സഹോദരരുമായുള്ള ബന്ധം സൂക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകുക. സഹോദരന്മാരെ സഹായിക്കേണ്ട ഒരു അവസ്ഥ ഉണ്ടാവും. വിദേശത്തു ഉള്ളവരെ സംബന്ധിച്ച് അവരുടെ ജന്മ സ്ഥലത്തു ഉള്ള സ്വത്തിന്റെ കാര്യങ്ങളിൽ തീരുമാനമാകും. ജീവിതത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കേണ്ട സമയം ആണ്. കാലത്തിന്റെ ആനുകൂല്യം കഴിയുന്നത്ര മുതലാകുക.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ശനിയുടെ വക്രഗതി ധനു രാശിക്കാരെ സംബന്ധിച്ച് വളരെ അധികം ഗുണങ്ങൾ നേടുന്ന സമയം ആണ്. ജീവിതത്തിൽ പല തരത്തിലുള്ള മുന്നേറ്റം പ്രതീക്ഷിക്കാം. മനസ്സിനെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടും. അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാവും. കോടതി വരെ എത്തിയ വിവാഹമോചന കേസുകൾ പരസ്പരം പറഞ്ഞു തീർത്തു ഒത്തുതീർപ്പാകും. പറയുന്ന വാക്കുകൾക്ക് മറ്റുള്ളവർക്ക് ഇടയിൽ വില ലഭിക്കും. ആർക്കെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു കിട്ടുന്ന സമയം ആണ്. നിങ്ങൾക്ക് നഷ്ടപ്പെട്ടുപോയി എന്ന് കരുതുന്ന അവസരങ്ങൾ തിരിച്ചു കിട്ടും. പഴയ ജോലി സ്ഥലത്തെ മേലധികാരിയെ കാണാനും ജോലിയിൽ തിരിച്ചു വിളിക്കാനും സാധ്യത ഉണ്ട്. വാക്കുകളെ സൂക്ഷിക്കുക. ക്ഷമാശീലം ഗുണം ചെയ്യും.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ശനിയുടെ വക്രഗതി മകര രാശിക്കാരെ സംബന്ധിച്ച് ശുഭമാണ്. ശനി കുംഭത്തില്‍ നില്‍ക്കുന്നതിനാല്‍ മകരകൂറിലായ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ ഏഴരശനി കാലഘട്ടമാണ് നടക്കുന്നത്. എങ്കിലും മനസ്സിലെ ആഗ്രഹങ്ങൾ പരിശ്രമം കൊണ്ട് വിജയിക്കുന്ന കാലമാണ്. ശുഭകരമായ ചെലവ് വർധിക്കും. മുടങ്ങിയ വീടുപണി പുനരാംഭിക്കും. പണം മുടക്കിയിട്ടും മുടങ്ങിപ്പോയ വിദേശ ജോലി കിട്ടാൻ സാധ്യത ഉണ്ട്. ബന്ധക്കാരുടെ ഇടയിൽ മതിപ്പു ലഭിക്കും. സാമ്പത്തീകമായി ഉണ്ടായിരുന്ന പ്രതിസന്ധി മാറും. കുടുംബക്കാരും സാഹോദരസ്ഥാനത്തു ഉള്ളവരും തമ്മിൽ ബന്ധം ഉഷ്മളമാകും. അപ്രതീക്ഷിതമായി ജോലി കിട്ടും. ജീവിത പങ്കാളിയുമായി ചില പ്രശ്നങ്ങൾ വന്നു ചേർന്നു എന്ന് വരാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഭക്ഷണ കാര്യങ്ങളിൽ മിതത്വ൦ പാലിക്കുക. ഹോട്ടൽ ഭക്ഷണം പൂർണമായും ഒഴിവാക്കുക.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ശനിയുടെ വക്രഗതി കുംഭംരാശിക്കാരെ സംബന്ധിച്ച് ജോലിയില്‍ ജാഗ്രത പാലിക്കണം. കഠിനാധ്വാനത്തിന്റെ ഫലം കൃത്യമായി ലഭിക്കണമെന്നില്ല. കൂടുതല്‍ ജോലി സമ്മര്‍ദ്ദവും നിങ്ങളിലുണ്ടാകും. നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദമനുഭവപ്പെടും. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിരിമുറുക്കം ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. വിദേശ ജോലിക്കുള്ള അവസരം വന്നു ചേരുന്നതാണ്. വീട് പണി ഒക്കെ പൂർത്തീകരിക്കുന്ന സമയം ആണ്. വിവാഹപരമായി ഉണ്ടായിരുന്ന തടസങ്ങൾ ഒക്കെ മാറും അപ്രീതീഷിതമായി നന്മകൾ വന്നു ചേരും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ശനിയുടെ വക്രഗതി ജീവിതത്തിൽ അപ്രതീഷിതമായ നല്ല മാറ്റങ്ങൾ നടക്കും. പരിശ്രമിച്ചാൽ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ബിസിനസ്സിൽ അപ്രതീക്ഷിതമായ ലാഭം ലഭിക്കും. വിദേശ ജോലി ലഭിക്കും. 30 വയസ്സിനും 60 വയസ്സിനും ഇടയിൽ ഉള്ളവർക്ക് ഒരുപാട് നന്മകൾ വന്ന് ചേരും. വാഹനഭാഗ്യത്തിനുള്ള യോഗം ഉണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രെദ്ധിക്കണം. ആശുപത്രിവാസം വന്ന് ചേരാൻ സാധ്യത ഉണ്ട്. ഇൻഷുറൻസ് എടുക്കുന്നത് ഗുണം ചെയ്യും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും ജീവിതലേക്കു മടങ്ങി വരാനും സാധ്യത ഉണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം വന്ന് ചേരും. പുതിയ വീട് വെയ്‌ക്കാൻ യോഗമുള്ള സമയം ആണ്. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കാൻ സാധ്യത ഉണ്ട്.
ശനിഭഗവാൻ വക്രഗതിയിൽ സഞ്ചരിക്കുന്ന 2023 ജൂൺ 17 മുതൽ നവംബര്‍ 4 വരെ 141 ദിവസക്കാലത്തെ 12 രാശിക്കാരുടെയും സാമാന്യ ഫലങ്ങളാണ് മേൽ പ്രസ്താവിച്ചത്. ശനി ഭഗവാനെ പ്രീതിപ്പെടുത്തുകയാണ് വേണ്ടത്, ഭയക്കുകയല്ല. അതിനാൽ ഒരു ആചാര്യനെ കണ്ട് നിങ്ങളുടെ ഗ്രഹസ്ഥിതിയിൽ ശനി ഭഗവാന്റെ സ്ഥാനം എവിടെ എന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള പരിഹാരങ്ങൾ ചെയ്യുക.നിശ്ചയമായും ഭഗവാൻ കൈ വിടില്ല.
ശനിയുടെ ഗുണഫലങ്ങൾ നടക്കുന്ന സമയത്തു വിനയം കൈവിടാതെ ഇരിക്കുക. നല്ല സമയത്തു പണവും പ്രതാപവും തരുമ്പോൾ അഹങ്കാരം കാണിക്കുന്നവരെ ശനിഭഗവാൻ തിരഞ്ഞു പിടിച്ചു ശിക്ഷിക്കും, തർക്കമില്ല.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Saturn Retrograde 2023 Prediction by Jayarani E.V / 2023 June 17 to November 04
Comments