അഹമ്മദാബാദ് : ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ലെന്ന് കുട്ടികളോട് പറഞ്ഞ അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ . ഗുജറാത്ത് രാജ്‌കോട്ടിലെ ജെറ്റ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് ആരോപണം . ഹിന്ദു രാജാക്കന്മാരെക്കുറിച്ചുള്ള പാഠങ്ങൾ അവഗണിക്കാനും മുസ്ലീം ഭരണാധികാരികളെ മാത്രം പഠിക്കാനും സ്കൂളിലെ മുസ്ലീം അദ്ധ്യാപകർ കുട്ടികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾ പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ റെക്കോർഡിംഗിൽ, ഒരു രക്ഷിതാവ് അദ്ധ്യാപകരെ പേരെടുത്ത് പരാമർശിക്കുന്നുണ്ട് . ‘ അവർ ഹിന്ദു രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കുന്നുവെന്നും പകരം മുഗൾ ഭരണാധികാരികളെക്കുറിച്ചുള്ള പഠിപ്പിക്കലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രക്ഷിതാവ് പറയുന്നു . മഹാറാണ പ്രതാപിനെ കുറിച്ച് കുട്ടികളെ തെറ്റായി ബോധവത്ക്കരിക്കുകയാണെന്നും രക്ഷിതാവ് ആരോപിക്കുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന തന്റെ കുട്ടി അമ്മയെയും അച്ഛനെയും വീട്ടിൽ വിളിക്കാൻ ‘അമ്മി-അബ്ബു’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും സ്‌കൂളിൽ നിന്ന് സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും രക്ഷിതാവ് പറയുന്നു.
മുഗൾ ഭരണാധികാരികളെ പോസിറ്റീവായി ചിത്രീകരിച്ച അദ്ധ്യാപകൻ മഹാറാണാ പ്രതാപിനെ കൊന്നതായി പ്രസ്താവിച്ചു. ഇതിനെ എതിർത്ത വിദ്യാർത്ഥിയെ ശാസിക്കുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് രക്ഷിതാവ് പറഞ്ഞു. അതേസമയം, വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ പരിഹാരം കാണുമെന്ന് അധികൃതർ വ്യക്തമാക്കി.
















Comments