എവറസ്റ്റിനേക്കാൾ ഉയരമുള്ള പർവതങ്ങൾ ഭൂമിയ്‌ക്കടിയിലുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. വാഷിംഗ്ടൺ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്് പുതു ഗവേഷണത്തിന്റെ പിന്നിൽ. അന്റാർട്ടിക്കയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ഭൂകമ്പതരംഗങ്ങൾ പരിശോധനയിലാണ് ഭൂമിയ്‌ക്കടിയിലെ കൊടുമുടികൾ കണ്ടെത്തിയത്.
ഭൂമിക്കടിയിൽ ഏകദേശം 2,900 കിലോമീറ്റർ ആഴത്തിൽ അടിത്തട്ടിന്റെയും ആവരണത്തിന്റെ മദ്ധ്യഭാഗത്താണ് കൂറ്റൻ പർവതങ്ങൾ കണ്ടെത്തിയത്. അൾട്രാ-ലോ വെലോസിറ്റി സോണുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. പർവതനിരകൾക്ക് 24 മൈൽ ഉയരമുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം ഉപരിതലത്തിൽ നിന്ന് 5.5 മൈൽ (8.8 കിലോമീറ്റർ) ആണ്. അന്റാർട്ടിക്കയിൽ നിന്നുള്ള 1000-ഓളം ഭൂകമ്പ റെക്കോർഡിംഗുകൾ വിശകലനം ചെയ്താണ് പർവതനിര കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു.
സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ബസാൾട്ട് പാറയുടെയും അവശിഷ്ടങ്ങളുടെയും സംയോജനമാണ് പർവതങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ അടിത്തട്ടിൽ നിന്ന് ചൂട് ഉത്ഭവിക്കുന്നതിന് ഭൂഗർഭ പർവതങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
















Comments