മലയാളികളുടെ ഇഷ്ടനായികയായിരുന്നു സുഹാസിനി. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ മുഖമായിരുന്നു അവർ. മമ്മൂട്ടിയ്‌ക്കും റഹ്‌മാനും സുരേഷ് ഗോപിയ്‌ക്കുമൊപ്പമെല്ലാം നിറഞ്ഞാടുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം മണിയൻപിള്ള രാജുവും സുഹാസിനിയും ഒന്നിച്ചെത്തുന്നുവോ എന്ന ആഹ്ലാദത്തിലും ആകാംക്ഷയിലുമാണ് സിനിമാ ലോകം.
മണിയൻപിള്ള രാജുവാണ് സുഹാസിനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ’40 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ ഒന്നിച്ച്’ എന്ന അടിക്കുറിപ്പോടെയാണ് മണിയൻപിള്ള രാജു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഒരിടവേളയ്‌ക്ക് ശേഷം സുഹാസിനി മലയാളത്തിലേക്ക് എത്തുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏത് ചിത്രത്തിാലണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ച 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിന്റെ ടാഗും മണിയൻപിള്ള രാജു പോസ്റ്റിൽ ചേർത്തിട്ടിട്ടുണ്ട്.

സുഹാസിനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിയൻപിള്ള രാജു
കൂടെവിടെ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചെത്തിയത്. പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും റഹ്‌മാനുമായിരുന്നു പ്രധാന വേഷത്തിൽ. ശങ്കർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മണിയൻപിള്ള രാജു എത്തിയത്. ആലീസ് എന്ന അദ്ധ്യാപികയുടെ വേഷത്തിൽ സുഹാസിനിയുമെത്തി. സുഹാസിനിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. പ്രിയദർശൻ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സാണ് മണിയൻപിള്ള രാജുവിന്റേതായി ഒടുവിലെത്തിയ ചിത്രം.
















Comments