എറണാകുളം: ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്ന് വീണത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലിയ്‌ക്കായി കോട്ടയത്തേക്ക് പോകാനെത്തിയതായിരുന്നു കീർത്തന. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശത്ത് ബസ് കാത്തുനിൽക്കുമ്പോഴാണ് മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധി ആളുകളെത്തുന്ന ബസ് സ്റ്റാൻഡ് ശോചനീയവസ്ഥയിലായിട്ട് വർഷങ്ങളായി. നവീകരിക്കാനുള്ള യാതൊരുവിധ നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് ആരോപണം. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്. കേരളത്തിലെ പല കെഎസ്ആർടിസി സ്റ്റാന്റുകളും ഇതേ അവസ്ഥയിലാണ്. പല സ്ഥലത്തും പ്രാദേശിക കൂട്ടായ്മകൾ സ്റ്റാന്റുകളുടെ ഈ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
















Comments