പത്തനംതിട്ട: ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പത്തനംതിട്ട നരങ്ങാനത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ഫോമറിൽ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പ് ചത്തെന്ന് വ്യക്തമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് പാമ്പിനെ ചത്തനിലയിൽ കണ്ടത്. ട്രാന്‍സ്ഫോമറിന് ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു പെരുമ്പാമ്പ്. റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയച്ചത് പ്രകാരം വനപാലകരെത്തിയാണ് പാമ്പിനെ താഴെ ഇറക്കിയത്. പിന്നാലെ പാമ്പിനെ റാന്നി ഫോറസ്റ്റ് രേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടു.
2018-ലെ പ്രളയത്തിന് ശേയഷമാണ് നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായാണെന്ന് നാട്ടുകാർ പറയുന്നു.
















Comments