തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരം നേടിയ താരം ഇപ്പോഴിതാ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുകയാണ്. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാകും സൂര്യ നായകനാകുക. കർണ എന്നാണ് നിലവിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയായിരിക്കും സൂര്യ അവതരിപ്പിക്കുക. അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അടുത്ത ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. ബഹുഭാഷ ചിത്രം കൂടിയാണ് കങ്കുവ. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് ‘കങ്കുവ’ എത്തുക.
ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് കൂടാതെ സിനിമയുടെതായി നിരവധി ഫാൻമേഡ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രചരിക്കുന്നുണ്ട്.
















Comments